ഇ​ന്‍റര്‍​സി​റ്റി​ക്ക് നീ​ലേ​ശ്വ​ര​ത്ത് സ്റ്റോ​പ്പ് ആ​വ​ശ്യ​പ്പെ​ട്ട് നി​ല്‍​പ്പുസ​മ​രം ന​ട​ത്തി
Sunday, July 25, 2021 1:45 AM IST
നീ​ലേ​ശ്വ​രം: ഇ​ന്‍റ​ര്‍​സി​റ്റി എ​ക്‌​സ്പ്ര​സി​ന് നീ​ലേ​ശ്വ​ര​ത്ത് സ്റ്റോ​പ്പ് അ​നു​വ​ദി​ക്കു​ക, മെ​മു സ​ര്‍​വീ​സ് മം​ഗ​ലാ​പു​രം വ​രെ നീ​ട്ടു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് നീ​ലേ​ശ്വ​രം റെ​യി​ല്‍​വെ വി​ക​സ​ന ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് നി​ല്‍​പ്പുസ​മ​രം സം​ഘ​ടി​പ്പി​ച്ചു.
2018-ല്‍ ​ത​ന്നെ ഇ​ന്‍റ​ര്‍​സി​റ്റി എ​ക്‌​സ്പ്ര​സി​ന് നീ​ലേ​ശ്വ​ര​ത്ത് സ്റ്റോ​പ്പ​നു​വ​ദി​ച്ച​താ​യി ജ​ന​പ്ര​തി​നി​ധി​ക​ള്‍ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും മൂ​ന്നു വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും ഇ​ത് യാ​ഥാ​ര്‍​ഥ്യ​മാ​യി​ട്ടി​ല്ലെ​ന്ന് ജ​ന​കീ​യ കൂ​ട്ടാ​യ്മ നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. ഇ​ട​യി​ല്ലം രാ​ധാ​കൃ​ഷ്ണ​ന്‍ ന​മ്പ്യാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​കീ​യ കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് ന​ന്ദ​കു​മാ​ര്‍ കോ​റോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ.​വി. സു​നി​ല്‍​രാ​ജ്, എ.​വി. പ​ത്മ​നാ​ഭ​ന്‍, ടോം​സ​ണ്‍ ടോം, ​ഗോ​പി​നാ​ഥ​ന്‍ മു​തി​ര​ക്കാ​ല്‍, സു​രേ​ഷ് പാ​ല​ക്കീ​ല്‍, പി.​എ​സ്. പ​ത്മ​നാ​ഭ​ന്‍, മ​നോ​ജ് പ​ള്ളി​ക്ക​ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.