തീ​ര​ദേ​ശ​മേ​ഖ​ല​യി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം: മ​ന്ത്രി
Sunday, July 25, 2021 1:45 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ ക​ട​ല്‍​ത്തീ​ര​ത്തി​ന്‍റെ സം​ര​ക്ഷ​ണ​വും ഹാ​ര്‍​ബ​റു​ക​ളു​ടെ നി​ര്‍​മാ​ണ​വും ഉ​ള്‍​പ്പെ​ടെ പൂ​ര്‍​ത്തി​യാ​ക്കി തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ള്‍ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ധാ​ന പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് ശാ​ശ്വ​ത പ​രി​ഹാ​ര​മു​ണ്ടാ​ക്കു​മെ​ന്ന് ഫി​ഷ​റീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ പ​റ​ഞ്ഞു. തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി വി​വി​ധ വ​കു​പ്പു​ക​ളെ കോ​ര്‍​ത്തി​ണ​ക്കി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തും.
മ​ഞ്ചേ​ശ്വ​രം, കാ​സ​ര്‍​ഗോ​ഡ്, അ​ജാ​നൂ​ര്‍ ഹാ​ര്‍​ബ​റു​ക​ളി​ലും നി​ര​ന്ത​ര​മാ​യ ക​ട​ലേ​റ്റ ഭീ​ഷ​ണി നേ​രി​ടു​ന്ന ഉ​പ്പ​ള മൂ​സോ​ടി ക​ട​പ്പു​റ​ത്തും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​തി​നു​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
അ​ജാ​നൂ​ര്‍ ഫി​ഷ​റീ​സ് ഹാ​ര്‍​ബ​റി​ന്‍റെ പു​തി​യ പ​ഠ​ന റി​പ്പോ​ര്‍​ട്ട് മൂ​ന്നു​മാ​സ​ത്തി​ന​കം ത​യാ​റാ​ക്കാ​ന്‍ ഏ​ജ​ന്‍​സി​യെ ചു​മ​ത​ല​പ്പെ​ടു​ത്തും. പ​ഠ​നം ന​ട​ക്കു​മ്പോ​ള്‍ ത​ന്നെ സ​മാ​ന്ത​ര​മാ​യി വി​ശ​ദ​മാ​യ പ്രോ​ജ​ക്ട് റി​പ്പോ​ര്‍​ട്ടും എ​സ്റ്റി​മേ​റ്റും ത​യാ​റാ​ക്കാ​ന്‍ ഹാ​ര്‍​ബ​ര്‍ എ​ന്‍​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന് മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി. ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും.
കാ​സ​ര്‍​ഗോ​ഡ് ഹാ​ര്‍​ബ​റി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ലു​ണ്ടാ​യ അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. മ​ഞ്ചേ​ശ്വ​രം ഹാ​ര്‍​ബ​റി​ലെ ഡ്ര​ഡ്ജിം​ഗ് പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​രം കാ​ണും. ഹാ​ര്‍​ബ​റി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്കും. കോ​ട്ടി​ക്കു​ള​ത്ത് പു​തി​യ ഹാ​ര്‍​ബ​റി​നു​ള്ള നി​ര്‍​ദേ​ശ​വും പ​രി​ഗ​ണ​ന​യി​ലാ​ണ്. ഇ​തി​ന് എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ക​ട​ല്‍​ക്ഷോ​ഭ​ത്തി​ല്‍​നി​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്കാ​ന്‍ അ​ര്‍​ഹ​രാ​യ​വ​ര്‍​ക്കെ​ല്ലാം താ​മ​സ​സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
കീ​ഴൂ​ര്‍ ക​ട​പ്പു​റ​ത്ത് തോ​ണി മ​റി​ഞ്ഞ് മ​ര​ണ​പ്പെ​ട്ട നെ​ല്ലി​ക്കു​ന്നി​ലെ സ​ന്ദീ​പ്, ര​തീ​ഷ്, കാ​ര്‍​ത്തി​ക് എ​ന്നി​വ​രു​ടെ​യും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ഇ​ടി​മി​ന്ന​ലേ​റ്റ് മ​രി​ച്ച ബാ​ബു​രാ​ജി​ന്‍റെ​യും വീ​ടു​ക​ള്‍ മ​ന്ത്രി സ​ന്ദ​ര്‍​ശി​ച്ചു. മ​ര​ണ​പ്പെ​ട്ട അം​ഗീ​കൃ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​ത്തി​ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് ന​ല്‍​കു​ന്ന 10 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യ​ത്തി​ന്‍റെ ആ​ദ്യ​ഗ​ഡു​വാ​യ ഒ​രു ല​ക്ഷം രൂ​പ​യു​ടെ ഡി​ഡി സ​ന്ദീ​പി​ന്‍റെ​യും ര​തീ​ഷി​ന്‍റെ​യും കു​ടും​ബ​ങ്ങ​ള്‍​ക്ക് മ​ന്ത്രി കൈ​മാ​റി.
രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി, എം​എ​ല്‍​എ​മാ​രാ​യ സി.​എ​ച്ച്. കു​ഞ്ഞ​മ്പു, ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍, എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന്, എ.​കെ.​എം. അ​ഷ്‌​റ​ഫ്, എം. ​രാ​ജ​ഗോ​പാ​ല​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ മ​ന്ത്രി​യെ അ​നു​ഗ​മി​ച്ചു.
മ​ത്സ്യ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ പി. ​കു​ഞ്ഞി​രാ​മ​ന്‍, ഹാ​ര്‍​ബ​ര്‍ എ​ന്‍​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം ചീ​ഫ് എ​ന്‍​ജി​നി​യ​ര്‍ ജോ​മോ​ന്‍ ജോ​ര്‍​ജ്, സൂ​പ്ര​ണ്ടിം​ഗ് എ​ന്‍​ജി​നി​യ​ര്‍ കു​ഞ്ഞി​മ​മ്മു പ​റ​വ​ത്ത്, ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​രും മ​ന്ത്രി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.