മി​ക​ച്ച ഗ്രാ​മീ​ണ സം​രം​ഭ​ക​ത്വ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള അ​വാ​ര്‍​ഡ് സെ​ന്‍റ് പ​യ​സ് കോ​ള​ജി​ന്
Sunday, July 25, 2021 1:45 AM IST
രാ​ജ​പു​രം: കേ​ന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള മ​ഹാ​ത്മാ​ഗാ​ന്ധി നാ​ഷ​ണ​ല്‍ കൗ​ണ്‍​സി​ല്‍ ഫോ​ര്‍ റൂ​റ​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ (എം​ജി​എ​ന്‍​സി​ആ​ര്‍​ഇ) മി​ക​ച്ച ഗ്രാ​മീ​ണ സം​രം​ഭ​ക​ത്വ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന കോ​ള​ജു​ക​ള്‍​ക്ക് ന​ല്‍​കു​ന്ന ജി​ല്ലാ​ത​ല അ​വാ​ര്‍​ഡ് രാ​ജ​പു​രം സെ​ന്‍റ് പ​യ​സ് ടെ​ന്‍​ത് കോ​ള​ജി​ന്. ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ എം​ജി​എ​ന്‍​സി​ആ​ര്‍​ഇ​യു​മാ​യി കൈ​കോ​ര്‍​ത്ത് കോ​ള​ജ് ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് അ​വാ​ര്‍​ഡ്.

കോ​ള​ജി​ല്‍ ന​ട​പ്പാ​ക്കി​യ പ​രി​സ്ഥി​തി സൗ​ഹൃ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സം​രം​ഭ​ക​ത്വ ശേ​ഷി വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നാ​യി ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, വ​ര്‍​ക്ക്‌​ഷോ​പ്പു​ക​ള്‍, നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം, കോ​ള​ജി​ലെ ഗ്രാ​മീ​ണ സം​രം​ഭ​ക​ത്വ സെ​ല്‍ എ​ന്നി​വ ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് ക​ണ​ക്കി​ലെ​ടു​ത്ത​ത്. സ്വ​ച്ഛ​താ ആ​ക്ഷ​ന്‍ പ്ലാ​ന്‍ എ​ന്ന പേ​രി​ല്‍ ന​ട​ത്തി​യ ഓ​ണ്‍​ലൈ​ന്‍ വ​ര്‍​ക്ക്‌​ഷോ​പ്പി​ല്‍ ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി​യാ​ണ് അ​വാ​ര്‍​ഡ് പ്ര​ഖ്യാ​പി​ച്ച​ത്. പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. ബി​ജു ജോ​സ​ഫ്, ഡോ. ​എ​ന്‍.​വി. വി​നോ​ദ്, പ്ര​ഫ. പി.​ബി. അ​നു​പ്രി​യ, ഡോ. ​സ​ര​ള ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ഡോ. ​ഷി​നോ പി. ​ജോ​സ് എ​ന്നി​വ​ര്‍ വ​ര്‍​ക്ക്‌​ഷോ​പ്പി​ല്‍ സം​ബ​ന്ധി​ച്ചു. എം​ജി​എ​ന്‍​സി​ആ​ര്‍​ഇ റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ണ്‍ ഡോ. ​സി.​എം. ഷൈ​നി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.