വ​യ​റിം​ഗ് ജോ​ലി​ക്കി​ടെ യു​വാ​വ് കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു വീ​ണ് മ​രി​ച്ചു
Saturday, July 24, 2021 9:27 PM IST
ഉ​ദു​മ: വ​യ​റിം​ഗ് ജോ​ലി​ക്കി​ടെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നും വീ​ണ് ജി​ല്ലാ വ​ടം​വ​ലി ടീ​മം​ഗ​മാ​യ യു​വാ​വ് മ​രി​ച്ചു. ആ​റാ​ട്ടു​ക​ട​വ് വെ​ടി​ത്ത​റ​ക്കാ​ലി​ലെ കു​മാ​ര​ന്‍- പു​ഷ്പ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ സ​ഞ്ജി​ത്ത് (31) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പാ​ല​ക്കു​ന്ന് ക​ണി​യാം​പാ​ടി​യി​ല്‍ നി​ര്‍​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ല്‍​നി​ന്നാ​ണ് വീ​ണ​ത്. ഗു​രു​ത​ര​നി​ല​യി​ല്‍ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​താ​യി​രു​ന്നു. സം​സ്ഥാ​ന വ​ടം​വ​ലി ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ മെ​ഡ​ല്‍ നേ​ടി​യ കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ ടീ​മി​ല്‍ അം​ഗ​മാ​യി​രു​ന്നു. ഭാ​ര്യ: സു​മി​ത. സ​ഹോ​ദ​ര​ങ്ങ​ള്‍: ശ്രീ​ജി​ത്ത്, സു​ജി​ത്ത്, ശ​ര​ത്.