ജി​ല്ലാ ശു​ചി​ത്വ മി​ഷ​നി​ല്‍ ഒ​ഴി​വു​ക​ള്‍
Saturday, July 24, 2021 1:16 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ലാ ശു​ചി​ത്വ മി​ഷ​നി​ല്‍ ടെ​ക്നി​ക്ക​ല്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ്, അ​സി​സ്റ്റ​ന്‍റ​അ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ത​സ്തി​ക​ക​ളി​ല്‍ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്നു. ടെ​ക്നി​ക്ക​ല്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ത​സ്തി​ക​യി​ലേ​ക്ക് സി​വി​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ് ബി​രു​ദ​വും ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ല്‍ ര​ണ്ടു​വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വും അ​സി​സ്റ്റ​ന്‍റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ത​സ്തി​ക​യി​ലേ​ക്ക് സോ​ളി​ഡ് ആ​ന്‍​ഡ് ലി​ക്വി​ഡ് വേ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ് എ​ന്‍​ജി​നി​യ​റിം​ഗ് ബി​രു​ദം/​ഡി​പ്ലോ​മ/​സ​യ​ന്‍​സ് ബി​രു​ദ​വും ദ്ര​വ​മാ​ലി​ന്യ സം​സ്‌​ക​ര​ണ രം​ഗ​ത്ത് മു​ന്‍ പ​രി​ച​യ​വു​മാ​ണ് യോ​ഗ്യ​ത​ക​ള്‍. അ​പേ​ക്ഷ​ക​ള്‍ വി​ശ​ദ​മാ​യ ബ​യോ​ഡാ​റ്റ സ​ഹി​തം ജൂ​ലൈ 28 ന് ​മു​മ്പാ​യി tsckasara [email protected] എ​ന്ന വി​ലാ​സ​ത്തി​ല്‍ ഇ-​മെ​യി​ല്‍ ചെ​യ്യ​ണം. ഫോ​ണ്‍: 04994 255350, 9446958519.