കോ​ട്ട​ച്ചേ​രി ബാ​ങ്കി​ന്‍റെ "സു​ഭി​ക്ഷ​കേ​ര​ളം' പ​ച്ച​ക്ക​റി​ക്കൃ​ഷി​ക്ക് തു​ട​ക്കം
Saturday, July 24, 2021 1:16 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കോ​ട്ട​ച്ചേ​രി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ഈ ​വ​ര്‍​ഷ​ത്തെ പ​ച്ച​ക്ക​റി​ക്കൃ​ഷി​ക്ക് തു​ട​ക്ക​മാ​യി. ഹോ​സ്ദു​ര്‍​ഗ് അ​സി. ര​ജി​സ്ട്രാ​ര്‍ കെ. ​രാ​ജ​ഗോ​പാ​ല​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ. ​വി​ശ്വ​നാ​ഥ​ന്‍ അ​ധ്യ​ക്ഷ​നാ​യി.
50 സെ​ന്‍റ് സ്ഥ​ല​ത്ത് ചേ​ന, വെ​ള്ള​രി, ന​ര​മ്പ​ന്‍, പ​യ​ര്‍ തു​ട​ങ്ങി​യ​വ​യാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളും ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്നാ​ണ് കൃ​ഷി പ​രി​പാ​ലി​ക്കു​ന്ന​ത്.
ച​ട​ങ്ങി​ല്‍ ഓ​ഡി​റ്റ​ര്‍ പി. ​ബാ​ബു​രാ​ജ്, കെ.​വി. വി​ശ്വ​നാ​ഥ​ന്‍, എ.​കെ. ല​ക്ഷ്മ​ണ​ന്‍, കെ. ​ത​ങ്ക​മ​ണി, ടി.​പി. രാ​ജേ​ഷ്, സെ​ക്ര​ട്ട​റി പി. ​വ​ന​ജാ​ക്ഷി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.