ജി​ല്ല​യി​ല്‍ സ​ര്‍​വേ ചെ​യ്യാ​ത്ത ഭൂ​മി​യു​ടെ സ​ര്‍​വേ ന​ട​പ​ടി​ക​ള്‍ ഉ​ട​ന്‍ പൂ​ര്‍​ത്തീ​ക​രി​ക്കും: റ​വ​ന്യൂ മ​ന്ത്രി
Saturday, July 24, 2021 1:15 AM IST
തി​രു​വ​ന​ന്ത​പു​രം: കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ സ​ര്‍​വേ ന​ട​ത്താ​തെ കി​ട​ക്കു​ന്ന ഭൂ​മി​യു​ടെ സ​ര്‍​വേ ന​ട​പ​ടി​ക​ള്‍ ഉ​ട​ൻ പൂ​ര്‍​ത്തീ​ക​രി​ച്ച് എ​ല്ലാ ഭൂ​മി​ക്കും രേ​ഖ ഉ​റ​പ്പാ​ക്കു​മെ​ന്ന് റ​വ​ന്യൂ​മ​ന്ത്രി കെ. ​രാ​ജ​ന്‍ പ​റ​ഞ്ഞു. റ​വ​ന്യൂ വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന വി​ഷ​ന്‍ ആ​ന്‍​ഡ് മി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ എം​എ​ല്‍​എ​മാ​രു​മാ​യി ന​ട​ത്തി​യ യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും അ​ധി​കം സ​ര്‍​വേ ചെ​യ്യാ​ത്ത ഭൂ​മി​യു​ള്ള​ത്. എ​ല്ലാ ഭൂ​മി​ക്കും രേ​ഖ എ​ന്ന​താ​ണ് ഈ ​സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന ന​യം. മ​ണ്ഡ​ല​ങ്ങ​ളി​ലെ വി​വി​ധ​ങ്ങ​ളാ​യ പ്ര​ശ്ന​ങ്ങ​ള്‍ എം​എ​ല്‍​എ​മാ​ര്‍ മ​ന്ത്രി​യു​ടെ മു​മ്പാ​കെ അ​വ​ത​രി​പ്പി​ച്ചു. ജി​ല്ല​യി​ലെ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ള്‍ സ്മാ​ര്‍​ട്ടാ​ക്കു​ന്ന​തി​നു വേ​ണ്ട എ​ല്ലാ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ളും ന​ല്‍​കു​മെ​ന്ന് എം​എ​ല്‍​എ​മാ​ര്‍ ഉ​റ​പ്പു ന​ല്‍​കി.

എം​എ​ല്‍​എ​മാ​രാ​യ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍, എം. ​രാ​ജ​ഗോ​പാ​ല​ന്‍, സി.​എ​ച്ച്. കു​ഞ്ഞ​മ്പു, എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന്, എ.​കെ.​എം. അ​ഷ്‌​റ​ഫ് എ​ന്നി​വ​ര്‍ ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു. അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ.​എ. ജ​യ​തി​ല​ക്, ലാ​ൻ​ഡ് റ​വ​ന്യു ക​മ്മീ​ഷ​ണ​ര്‍ കെ. ​ബി​ജു, ജി​ല്ലാ ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി, സ​ബ് ക​ള​ക്ട​ര്‍ ഡി.​ആ​ര്‍. മേ​ഘ​ശ്രീ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ കെ. ​ര​വി​കു​മാ​ര്‍, ആ​ര്‍​ഡി​ഒ അ​തു​ല്‍ സ്വാ​മി​നാ​ഥ് എ​ന്നി​വ​രും യോ​ഗ​ത്തി​ല്‍ സം​ബ​ന്ധി​ച്ചു.