കൊ​ല​ക്കേ​സ് പ്ര​തി​ക​ളു​ടെ ഭാ​ര്യ​മാ​രു​ടെ രാ​ജി വാ​ങ്ങി​യ​ത് കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ഭ​യ​ന്ന്: യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Saturday, July 24, 2021 1:15 AM IST
കാ​സ​ര്‍​ഗോ​ഡ്: ക​ല്യോ​ട്ട് ഇ​ര​ട്ട കൊ​ല​ക്കേ​സ് പ്ര​തി​ക​ളു​ടെ ഭാ​ര്യ​മാ​ര്‍​ക്ക് അ​ന​ധി​കൃ​ത​മാ​യി ന​ല്‍​കി​യ ജോ​ലി​യി​ല്‍ നി​ന്നും സി​പി​എം നേ​തൃ​ത്വം രാ​ജി ചോ​ദി​ച്ചു വാ​ങ്ങി​യ​ത് നി​യ​മ​ന​ത്തി​നെ​തി​രേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യ​പ്പോ​ഴാ​ണെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​പേ​ക്ഷ ന​ല്കി വാ​ങ്ങി​യ വി​വ​ര​വ​കാ​ശ രേ​ഖ​യി​ല്‍ ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ സ​മീ​പ​ത്തു​ള്ള​വ​രും പ​ട്ടി​ക​വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടു​ന്ന​വ​രും പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള​വ​രു​മു​ള്‍​പ്പെ​ടെ അ​ര്‍​ഹ​രാ​യ ഒ​രു​പാ​ട് ആ​ളു​ക​ളെ ഒ​ഴി​വാ​ക്കി​യാ​ണ് കൊ​ല​ക്കേ​സ് പ്ര​തി​ക​ളു​ടെ ഭാ​ര്യ​മാ​ര്‍​ക്ക് നി​യ​മ​നം ന​ല്‍​കി​യ​തെ​ന്ന് വ്യ​ക്ത​മാ​യി​രു​ന്നു.
ഈ ​രേ​ഖ​ക​ള്‍ വ​ച്ച് നി​യ​മ പോ​രാ​ട്ടം ന​ട​ത്താ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ടെ​യാ​ണ് ഇ​വ​രു​ടെ രാ​ജി സി​പി​എം ചോ​ദി​ച്ചു വാ​ങ്ങി​യ​ത്. പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​ണം കൊ​ല​ക്കേ​സ് പ്ര​തി​ക​ളു​ടെ കു​ടും​ബ​ത്തെ തീ​റ്റി​പ്പോ​റ്റാ​നു​ള്ള​ത​ല്ലെ​ന്ന് സ​ര്‍​ക്കാ​രും ജി​ല്ലാ പ​ഞ്ചാ​യ​ത്തും ഇ​നി​യെ​ങ്കി​ലും മ​ന​സി​ലാ​ക്ക​ണ​മെ​ന്നും ഇ​ത്ത​രം പി​ന്‍​വാ​തി​ല്‍ നി​യ​മ​ങ്ങ​ള്‍​ക്കെ​തി​രേ ഇ​നി​യും ശ​ക്ത​മാ​യ സ​മ​ര​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി അ​റി​യി​ച്ചു.

355 അ​പേ​ക്ഷ​ക​രി​ല്‍ 258, 259, 260 -ാം ന​ന്പ​ർ അ​പേ​ക്ഷ​ക​രാ​യി​രു​ന്ന ബേ​ബി, മ​ഞ്ജു​ഷ, ചി​ഞ്ചു ഫി​ലി​പ്പ് എ​ന്നി​വ​ര്‍​ക്ക് പി​ന്നീ​ട് അ​ഭി​മു​ഖ​ത്തി​ല്‍ കൊ​ല​ക്കേ​സ് പ്ര​തി​ക​ളു​ടെ ന​മ്പ​ര്‍ അ​നു​സ​രി​ച്ച് ആ​ദ്യ മൂ​ന്നു റാ​ങ്കു​ക​ള്‍ ന​ല്‍​കു​ക​യാ​യി​രു​ന്നു എ​ന്ന് വി​വ​രാ​വ​കാ​ശ രേ​ഖ​ക​ളി​ല്‍ വ്യ​ക്ത​മാ​ണ്.