കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ൽ മു​ഴു​വ​ൻ ക​ട​ക​ളും അ​ട​ച്ചി​ടും
Thursday, July 22, 2021 1:05 AM IST
aകാ​ഞ്ഞ​ങ്ങാ​ട്: കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ൽ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചി​ടാ​ൻ കൗ​ൺ​സി​ല​ർ​മാ​രു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു.
ജീ​വ​ന​ക്കാ​ർ​ക്കും കൗ​ൺ​സി​ല​ർ​ക്കും കോ​വി​ഡ്a രോ​ഗം സ്ഥി​രി​ക​രി​ച്ച​തി​നാ​ൽ ന​ഗ​ര​സ​ഭ ഓ​ഫീ​സി​ലെ ആ​രോ​ഗ്യ​വി​ഭാ​ഗം സേ​വ​നം ഒ​ഴി​കെ മ​റ്റു സേ​വ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കു​ക​യി​ല്ലെ​ന്നും 26 വ​രെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ന​ഗ​ര​സ​ഭ ഓ​ഫീ​സി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യും ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ കെ.​വി. സു​ജാ​ത അ​റി​യി​ച്ചു.
കൂ​ടാ​തെ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ തോ​ത് കു​റ​ച്ചു​കൊ​ണ്ടു​വ​രാ​ൻ ന​ഗ​ര​ത്തി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന​യും നി​യ​ന്ത്ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്താ​നും കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പു​ക​ളി​ൽ ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്തി നെ​ഗ​റ്റീ​വ് ആ​കു​ന്ന​വ​ർ​ക്ക് മാ​ത്രം വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.
യോ​ഗ​ത്തി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ അ​ബ്ദു​ള്ള ബി​ൽ​ടെ​ക്ക്, സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ന്മാ​രാ​യ സി. ​ജാ​ന​കി​ക്കു​ട്ടി, പി. ​അ​ഹ​മ്മ​ദ​ലി, കെ.​വി. സ​ര​സ്വ​തി, കെ.​അ​നീ​ശ​ൻ, കെ.​വി. മാ​യാ​കു​മാ​രി, കൗ​ൺ​സി​ല​ർ​മാ​രാ​യ വി.​വി. ര​മേ​ശ​ൻ, കെ.​കെ. ജാ​ഫ​ർ, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ടി.​വി. പ്ര​ദീ​പ് കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.