ല​ക്ഷ​ങ്ങ​ളു​ടെ തി​രി​മ​റി; വ​നി​താ പോ​സ്റ്റ്മാ​സ്റ്റ​ര്‍​ക്കെ​തി​രേ കേ​സ്
Friday, June 25, 2021 12:55 AM IST
കാ​ഞ്ഞ​ങ്ങാ​ട്: അ​മ്പ​ല​ത്ത​റ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പു​ല്ലൂ​ര്‍ പോ​സ്റ്റ് ഓ​ഫീ​സി​ല്‍ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ തി​രി​മ​റി ന​ട​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​നി​താ പോ​സ്റ്റ് മാ​സ്റ്റ​ര്‍​ക്കെ​തി​രേ അ​മ്പ​ല​ത്ത​റ പോ​ലീ​സ് കേ​സെ​ടു​ത്തു. പ​ള്ളി​ക്ക​ര പൂ​ച്ച​ക്കാ​ട് സ്വ​ദേ​ശി​നി കെ.​എ​സ്. ഇ​ന്ദു​കു​മാ​രി​ക്കെ​തി​രെ​യാ​ണ് കാ​ഞ്ഞ​ങ്ങാ​ട് സ​ബ് ഡി​വി​ഷ​ന്‍ പോ​സ്റ്റ​ല്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​ഇ. ഇ​സ്മാ​യി​ലി​ന്‍റെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത​ത്. പോ​സ്റ്റ് ഓ​ഫീ​സി​ല്‍ സു​ക​ന്യ സ​മൃ​ദ്ധി യോ​ജ​ന പ​ദ്ധ​തി​യി​ല്‍ പ​ണം നി​ക്ഷേ​പി​ച്ച നാ​ലു വ​നി​ത​ക​ള്‍ പോ​സ്റ്റ​ല്‍ വ​കു​പ്പി​ന് ന​ല്‍​കി​യ പ​രാ​തി​യെ​ത്തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.
2016 ഓ​ഗ​സ്റ്റ് മു​ത​ല്‍ ഈ ​വ​ര്‍​ഷം ഫെ​ബ്രു​വ​രി വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ ഈ ​നാ​ലു​പേ​രി​ല്‍ നി​ന്നാ​യി 1,46,500 രൂ​പ​യു​ടെ നി​ക്ഷേ​പം സ്വീ​ക​രി​ച്ച് പാ​സ്ബു​ക്കി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും ഇ​ത് പോ​സ്റ്റ് ഓ​ഫീ​സ് അ​ക്കൗ​ണ്ടി​ല്‍ അ​ട​ച്ചി​രു​ന്നി​ല്ല. പാ​റ​പ്പ​ള്ളി കു​മ്പ​ള​യി​ലെ ഒ​രു അ​ങ്ക​ണ​വാ​ടി ടീ​ച്ച​റും റേ​ഷ​ന്‍ ക​ട​ക്കാ​ര​നും പ​ണം പി​ന്‍​വ​ലി​ക്കാ​ന്‍ പോ​യ​പ്പോ​ഴാ​ണ് അ​ക്കൗ​ണ്ടി​ല്‍ പ​ണ​മി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് മ​റ്റു ര​ണ്ടു​പേ​ര്‍ കൂ​ടി പ​രാ​തി​യു​മാ​യി എ​ത്തു​ക​യാ​യി​രു​ന്നു. പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ല്‍ ഇ​ന്ദു​വി​നെ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​ര്‍​വീ​സി​ല്‍ നി​ന്നും സ​സ്പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വ​കു​പ്പു​ത​ല​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തു​ക​യും പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യും ചെ​യ്ത​ത്.