പ​യ്യ​ന്നൂ​രി​ല്‍ 400 കോ​ടി ചെ​ല​വി​ല്‍ മാ​ലി​ന്യ സം​സ്‌​ക​ര​ണ പ​ദ്ധ​തി വ​രു​ന്നു
Thursday, June 24, 2021 1:05 AM IST
പ​യ്യ​ന്നൂ​ര്‍: ന​ഗ​ര​സ​ഭ​യി​ല്‍ 400 കോ​ടി രൂ​പ ചെ​ല​വി​ലു​ള്ള സ​മ​ഗ്ര മാ​ലി​ന്യ സം​സ്‌​ക​ര​ണ പ​ദ്ധ​തി വ​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​ജ്ജ​മാ​ക്കി​യ ഇ​ത്ത​രം സം​വി​ധാ​നം വി​ജ​യ​മാ​ണെ​ന്ന് ബോ​ധ്യ​മാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് അ​തേ മാ​തൃ​ക​യി​ല്‍ പ​യ്യ​ന്നൂ​രി​ല്‍ മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ലാ​ന്‍റ് നി​ര്‍​മി​ക്കു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ഉ​ദ്യോ​ഗ​സ്ഥസം​ഘം ഇ​ന്ന​ലെ ഉ​ളി​യ​ത്ത് ക​ട​വി​ല്‍ സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി.
ന​ഗ​ര​സ​ഭാപ​രി​ധി​യി​ലെ പ്ര​ദേ​ശ​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചാ​ണ് മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ക. സ്വ​ച്ഛ് ഭാ​ര​ത് മി​ഷ​ന്‍റെ കീ​ഴി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ പ്ര​കാ​ര​മു​ള്ള പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പ​യ്യ​ന്നൂ​രി​ലും ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് ഒ​രു​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭാപ​രി​ധി​യി​ലെ വീ​ടു​ക​ള്‍, ലോ​ഡ്ജു​ക​ള്‍, ഹോ​ട്ട​ലു​ക​ള്‍, ആ​ശു​പ​ത്രി​ക​ള്‍ തു​ട​ങ്ങി​യ സ്ഥല​ങ്ങ​ളി​ല്‍​നി​ന്ന് പൈ​പ്പു​വ​ഴി പ്ലാ​ന്‍റി​ലെ​ത്തി​ക്കു​ന്ന മാ​ലി​ന്യം ശു​ദ്ധീ​ക​രി​ച്ച് പു​ന​രു​പ​യോ​ഗി​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​ണ് ത​യ​റാ​ക്കു​ന്ന​ത്.
മാ​ലി​ന്യ​ങ്ങ​ളെ ഭ​ക്ഷ​ണ​മാ​ക്കു​ന്ന സു​ക്ഷ്മ​ജീ​വി​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ബ​യോ​ള​ജി​ക്ക​ല്‍ മെ​ത്തേ​ഡി​ലാ​ണ് സം​സ്‌​ക​ര​ണം. ഇ​തി​നുശേ​ഷം ല​ഭി​ക്കു​ന്ന അ​ണു​വി​മു​ക്ത​മാ​യ ജൈ​വ​വ​ളം കൃ​ഷി​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​മെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. പ​യ്യ​ന്നൂ​ര്‍ പോ​ലു​ള്ള താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മാ​ലി​ന്യ​ങ്ങ​ള്‍ ഭൂ​മി​യി​ല്‍ താ​ഴ്ന്നി​റ​ങ്ങി കു​ടി​വെ​ള്ളം മ​ലി​ന​മാ​കു​ന്ന അ​വ​സ്ഥ​യ്ക്ക് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. എ​ത്ര​യും വേ​ഗ​ത്തി​ല്‍ എ​സ്റ്റി​മേ​റ്റ് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ത്തി​ലെ സ​ര്‍​വേ​യ​ര്‍ വി. ​മ​നോ​ജ് കു​മാ​ര്‍ പ​റ​ഞ്ഞു.
ഇ​തി​ന​നു​യോ​ജ്യ​മാ​യ ഉ​ളി​യ​ത്തുക​ട​വി​ലെ സ്വ​കാ​ര്യവ്യ​ക്തി​ക​ളു​ടെ ര​ണ്ടേ​ക്ക​ര്‍ സ്ഥ​ല​മാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധി​ച്ച​ത്. ആ​ദ്യഘ​ട്ട​ത്തി​ല്‍ ന​ഗ​ര​സ​ഭ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​തെ​ങ്കി​ലും ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ സ​മീ​പപ​ഞ്ചാ​യ​ത്തു​ക​ളി​ലും അ​വി​ടു​ത്തെ ഭൂ​പ്ര​കൃ​തി​ക്ക​നു​സ​രി​ച്ചു​ള്ള പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഒ​ഴു​കി​യെ​ത്തും​വി​ധം പൈ​പ്പ് ലൈ​ന്‍ വ​ഴി മാ​ലി​ന്യ​ങ്ങ​ള്‍ എ​ത്തി​ച്ചേ​രേ​ണ്ട​തി​നാ​ലാ​ണ് താ​ഴ്ന്ന പ്ര​ദേ​ശ​മാ​യ ഉ​ളി​യ​ത്തു​ക​ട​വി​നെ പ​രി​ഗ​ണി​ച്ച​ത്. സ്ഥ​ല പ​രി​ശോധ​ന​യ്ക്കെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ഗ​ര​സ​ഭാ ഓഫീസിൽ നടന്ന യോ​ഗ​ത്തി​ല്‍ പ​ദ്ധ​തി​യെക്കുറിച്ച് വി​ശ​ദീ​ക​രി​ച്ചു. യോ​ഗ​ത്തി​ല്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കെ.​വി. ല​ളി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​വി. കു​ഞ്ഞ​പ്പ​ന്‍, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി കെ.​ആ​ര്‍. അ​ജി, ജ​ല അ​ഥോ​റി​റ്റി എ​ന്‍​ജി​നി​യ​ര്‍​മാ​രാ​യ ബോ​ബി​ന്‍ മ​ത്താ​യി, വി.​വി. പ്ര​വീ​ണ്‍, സ​ര്‍​വേ​യ​ര്‍ വി.​മ​നോ​ജ് കു​മാ​ര്‍, ജ​ല അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ര്‍, ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​ര്‍, വി​വി​ധ രാ​ഷ്ട്രീ​യ പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.