കമറുദ്ദീന്‍റെ വീ​ട്ടു​വ​ള​പ്പി​ല്‍ അ​തി​ക്ര​മി​ച്ചു കയറി; 35 പേ​ര്‍​ക്കെ​തി​രേ കേ​സ്
Thursday, June 24, 2021 1:05 AM IST
പ​ട​ന്ന: ഫാ​ഷ​ൻ ഗോ​ൾ​ഡ് ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ന്‍ എം​എ​ല്‍​എ​യും മു​സ‌്‌​ലിം ലീ​ഗ് നേ​താ​വു​മാ​യ എം.​സി. ക​മ​റു​ദ്ദീ​ന്‍റെ വീ​ട്ടു​വ​ള​പ്പി​ല്‍ അ​തി​ക്ര​മി​ച്ചു ക​ട​ന്ന​തി​ന് 35 പേ​ര്‍​ക്കെ​തി​രേ ച​ന്തേ​ര പോ​ലീ​സ് കേ​സെ​ടു​ത്തു.
ക​മ​റു​ദ്ദീ​ന്‍റെ ഭാ​ര്യ റം​ല​യു​ടെ പ​രാ​തി​യി​ലാ​ണ് എ​ട​ച്ചാ​ക്കൈ​യി​ലെ എം.​സി. ഹം​സ, എ​ന്‍.​സി. ഇ​ബ്രാ​ഹിം, ല​ത്തീ​ഫ് കാ​ട​ങ്കോ​ട് തു​ട​ങ്ങി 35 പേ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്.
ചെ​റു​വ​ത്തൂ​ര്‍, പ​ട​ന്ന, വ​ലി​യ​പ​റ​മ്പ്, പി​ലി​ക്കോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്നെ​ത്തി​യ​വ​രാ​ണ് അ​തി​ക്ര​മി​ച്ചു​ക​യ​റി​യ​തെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ക​മ​റു​ദ്ദീ​നെ കൊ​ന്നു​ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും ത​ന്നെ അ​സ​ഭ്യം പ​റ​ഞ്ഞ​താ​യും റം​ല​യു​ടെ പ​രാ​തി​യി​ലു​ണ്ട്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.
നി​ക്ഷേ​പ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി നൂ​റി​ലേ​റെ കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ക​മ​റു​ദ്ദീ​ന്‍ മാ​സ​ങ്ങ​ളോ​ളം ജ​യി​ലി​ല്‍ ക​ഴി​ഞ്ഞ​ശേ​ഷ​മാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. എ​ന്നാ​ല്‍ പ്ര​തി​യാ​യ​ശേ​ഷം ഒ​ളി​വി​ല്‍​പ്പോ​യ പൂ​ക്കോ​യ ത​ങ്ങ​ളെ​യും മ​ക​ന്‍ ഹി​ഷാ​മി​നെ​യും ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഇ​തി​നാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യോ​ഗി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ട്ടി​ല്ല. നേ​ര​ത്തെ സ​ജീ​വ​മാ​യി ന​ട​ത്തി​യി​രു​ന്ന അ​ന്വേ​ഷ​ണം ഇ​പ്പോ​ള്‍ മ​ന്ദ​ഗ​തി​യി​ലാ​യ​താ​യും നി​ക്ഷേ​പ​ക​ര്‍ പ​രാ​തി​പ്പെ​ടു​ന്നു.​കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ പാ​ർ​ട്ടി​ത​ല​ത്തി​ൽ ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചെ​ങ്കി​ലും എ​വി​ടെ​യു​മെ​ത്തി​യി​ട്ടി​ല്ല.