അ​ന​ധി​കൃ​ത​മാ​യി റേ​ഷ​ന്‍ കാ​ര്‍​ഡ് കൈ​വ​ശം വ​ച്ചാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി
Thursday, June 24, 2021 1:04 AM IST
കാ​സ​ർ​ഗോ​ഡ്: മു​ന്‍​ഗ​ണ​നാ റേ​ഷ​ന്‍ കാ​ര്‍​ഡ് കൈ​വ​ശം വ​ച്ചി​ട്ടു​ള​ള അ​ന​ര്‍​ഹ​ര്‍​ക്ക് ന​ട​പ​ടി​ക​ള്‍ ഇ​ല്ലാ​തെ കാ​ര്‍​ഡ് തി​രി​കെ സ​മ​ര്‍​പ്പി​ക്കാ​ന്‍ 30വ​രെ അ​വ​സ​രം. അ​ന​ര്‍​ഹ​മാ​യി മു​ന്‍​ഗ​ണ​ന/ എ​എ​വൈ​വി​ഭാ​ഗം റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍ കൈ​വ​ശം​വ​ച്ചി​ട്ടു​ള​ള റേ​ഷ​ന്‍ കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍ അ​താ​ത് താ​ലൂ​ക്ക് സ​പ്ലൈ ആ​ഫീ​സു​ക​ളി​ല്‍ കാ​ര്‍​ഡു​ക​ള്‍ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. 30ന് ​ശേ​ഷ​മു​ള്ള പ​രി​ശോ​ധ​ന​യി​ല്‍ അ​ന​ര്‍​ഹ​ര്‍ മു​ന്‍​ഗ​ണ​നാ കാ​ര്‍​ഡു​ക​ള്‍ കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ അ​ന​ര്‍​ഹ​മാ​യി 2016 ന​വം​ബ​ര്‍ മു​ത​ല്‍ നാ​ളി​തു​വ​രെ കൈ​പ്പ​റ്റി​യ റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ളു​ടെ അ​ധി​ക​വി​ല പി​ഴ ഈ​ടാ​ക്കും. പി​ഴ ഒ​ടു​ക്കാ​ത്ത പ​ക്ഷം റ​വ​ന്യൂ റി​ക്ക​വ​റി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.
സ​ര്‍​ക്കാ​ര്‍/​അ​ര്‍​ധ സ​ര്‍​ക്കാ​ര്‍/​പൊ​തു​മേ​ഖ​ല/​ബാ​ങ്കിം​ഗ് മേ​ഖ​ല​ക​ളി​ല്‍ ജോ​ലി​ചെ​യ്യു​ന്ന​വ​ര്‍, സ​ര്‍​വീ​സ് പെ​ന്‍​ഷ​ന്‍ വാ​ങ്ങു​ന്ന​വ​ര്‍ എ​ന്നി​വ​ര്‍ മു​ന്‍​ഗ​ണ​ന/​എ​എ​വൈ കാ​ര്‍​ഡു​ക​ള്‍ കൈ​വ​ശം​വ​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​വ​ര്‍​ക്കെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി​ക​ള്‍​ക്കും ശു​പാ​ര്‍​ശ ചെ​യ്യും.