അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Thursday, June 24, 2021 1:04 AM IST
കാ​സ​ര്‍​ഗോ​ഡ്: പോ​സ്റ്റ​ല്‍ ഡി​വി​ഷ​ണി​ല്‍ ത​പാ​ല്‍ ലൈ​ഫ് ഇ​ന്‍​ഷു​റ​ന്‍​സ്, ഗ്രാ​മീ​ണ ത​പാ​ല്‍ ഇ​ന്‍​ഷ്വ​റ​ന്‍​സ് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ന​ത്തി​നാ​യി ഇ​ന്‍​ഷ്വ​റ​ന്‍​സ് ഏ​ജ​ന്‍റു​മാ​രു​ടെ​യും ഫീ​ല്‍​ഡ് ഓ​ഫീ​സ​ര്‍​മാ​രു​ടെ​യും നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ക​മ്മീ​ഷ​ന്‍ വ്യ​വ​സ്ഥ​യി​ലാ​ണ് നി​യ​മ​നം. 18 നും 50​വ​യ​സി​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള തൊ​ഴി​ല്‍ ര​ഹി​ത​രെ​യും സ്വ​യം തൊ​ഴി​ല്‍ ചെ​യ്യു​ന്ന യു​വ​തി യു​വാ​ക്ക​ളെ​യും ഡ​യ​റ​ക്ട് ഏ​ജ​ന്‍റാ​യും 65 വ​യ​സി​ല്‍ താ​ഴെ പ്രാ​യ​മു​ള്ള കേ​ന്ദ്ര​സം​സ്ഥാ​ന സ​ര്‍​വീ​സി​ല്‍ നി​ന്നും വി​ര​മി​ച്ച​വ​രെ ഫീ​ല്‍​ഡ് ഓ​ഫീ​സ​ര്‍ ആ​യും നി​യ​മി​ക്കും.
അ​പേ​ക്ഷ​ക​ര്‍ പ​ത്താ ക്ലാ​സ് പാ​സാ​യി​രി​ക്ക​ണം. മു​ന്‍ ഇ​ന്‍​ഷ്വ​റ​ന്‍​സ് ഏ​ജ​ന്‍റു​മാ​ര്‍, വി​മു​ക്ത ഭ​ട​ന്‍​മാ​ര്‍, വി​ര​മി​ച്ച അ​ധ്യാ​പ​ക​ര്‍, കം​പ്യൂ​ട്ട​ര്‍ പ​രി​ജ്ഞാ​ന​മു​ള്ള​വ​ര്‍ എ​ന്നി​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന. വ​യ​സ്, യോ​ഗ്യ​ത, മു​ന്‍​പ​രി​ച​യം തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടെ പ​ക​ര്‍​പ്പ്, ര​ണ്ട് പാ​സ്‌​പോ​ര്‍​ട് സൈ​സ് ഫോ​ട്ടോ സ​ഹി​തം മൊ​ബൈ​ല്‍ ന​മ്പ​ര്‍ ഉ​ള്‍​പ്പെ​ടെ സൂ​പ്ര​ണ്ട് ഓ​ഫ് പോ​സ്റ്റ് ഓ​ഫീ​സ്, കാ​സ​ര്‍​ഗോ​ഡ് ഡി​വി​ഷ​ന്‍, കാ​സ​ര്‍​ഗോ​ഡ്, 671121 എ​ന്ന വി​ലാ​സ​ത്തി​ല്‍ അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷ​ക​ള്‍ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി ജൂ​ലൈ അ​ഞ്ച്. ഫോ​ണ്‍: 9809045987.
കാ​സ​ര്‍​ഗോ​ഡ്: 2021-2022 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ലെ വി​വി​ധ വ്യ​ക്തി​ഗ​ത, ഗ്രൂ​പ്പ് ആ​നു​കൂ​ല്യ​ങ്ങ​ള്‍​ക്കു​ള്ള അ​പേ​ക്ഷ​ക​ള്‍ 30 വ​രെ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ മു​ഖേ​ന​യും ന​ഗ​ര​സ​ഭ ഓ​ഫീ​സി​ല്‍ നേ​രി​ട്ടും സ്വീ​ക​രി​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.
തീ​യ​തി നീ​ട്ടി
കാ​സ​ർ​ഗോ​ഡ്: 2021-22 അ​ധ്യ​യ​ന വ​ര്‍​ഷം സ്‌​കോ​ള്‍ കേ​ര​ള മു​ഖേ​ന ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി കോ​ഴ്‌​സി​ല്‍ ര​ണ്ടാം വ​ര്‍​ഷ പ്ര​വേ​ശ​നം, പു​നഃ​പ്ര​വേ​ശ​നം നേ​ടാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് 30 വ​രെ ഓ​ണ്‍​ലെ​യി​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.
ഫീ​സ് ഘ​ട​ന​യും ര​ജി​സ്‌​ട്രേ​ഷ​ന്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും www.scolekerala.org ല്‍ ​ല​ഭ്യ​മാ​ണ്. അ​നു​ബ​ന്ധ രേ​ഖ​ക​ൾ ര​ണ്ടി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം സ്‌​കോ​ള്‍ കേ​ര​ള സം​സ്ഥാ​ന ഓ​ഫീ​സി​ല്‍ ല​ഭ്യ​മാ​ക്ക​ണം. ഫോ​ണ്‍: 9447913820.

നി​ൽ​പ്പു​സ​മ​രം ന​ട​ത്തി

കാ​സ​ർ​ഗോ​ഡ്: എ​ൻ​ഡോ​സ​ൾ​ഫാ​ൻ രോ​ഗി​ക​ളു​ടെ പെ​ൻ​ഷ​ൻ നി​ഷേ​ധി​ക്കു​ന്ന​തി​നും സൈ​ഡ് വീ​ൽ സ്കൂ​ട്ട​റി​ൽ യാ​ത്ര​ചെ​യ്യു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രെ ബി​പി​എ​ൽ ലി​സ്റ്റി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന ന​ട​പ​ടി​യി​ലും പ്ര​തി​ഷേ​ധി​ച്ച് എ​ൻ​ഡോ​സ​ൾ​ഫാ​ൻ പീ​ഡി​ത പോ​രാ​ട്ട​മു​ന്ന​ണി നി​ൽ​പ്പു​സ​മ​രം ന​ട​ത്തി.