ഡെ​ങ്കി​പ്പ​നി: യു​വ​തി​ക്ക് ചി​കി​ത്സ വൈ​കി​പ്പി​ച്ച​താ​യി പ​രാ​തി
Thursday, June 24, 2021 1:04 AM IST
കാ​സ​ര്‍​ഗോ​ഡ്: ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് അ​വ​ശ​നി​ല​യി​ലാ​യ യു​വ​തി​ക്ക് സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളു​ടെ പേ​രി​ല്‍ പി​എ​ച്ച്‌​സി​യി​ല്‍ നി​ന്നും ചി​കി​ത്സ വൈ​കി​പ്പി​ച്ച​താ​യി പ​രാ​തി. മ​ല​യോ​ര​മേ​ഖ​ല​യാ​യ ദേ​ലം​പാ​ടി പ​ഞ്ചാ​യ​ത്തി​ലെ അ​ടൂ​രി​ലാ​ണ് സം​ഭ​വം.
അ​ഡൂ​ര്‍ ചീ​നാ​ടി​യി​ലെ സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​യ എ.​സി. സ​തീ​ഷ് കു​മാ​റി​ന്‍റെ ഭാ​ര്യ ദ​ര്‍​ശ​ന​യാ​ണ് പി​എ​ച്ച്‌​സി​ക്കെ​തി​രെ ആ​രോ​ഗ്യ​മ​ന്ത്രി​ക്കും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും വ​നി​താ ക​മ്മീ​ഷ​നും പ​രാ​തി ന​ല്‍​കി​യ​ത്.പ​ഞ്ചാ​യ​ത്തി​ലെ ഏ​ക സ​ര്‍​ക്കാ​ര്‍ ആ​രോ​ഗ്യ​കേ​ന്ദ്ര​മാ​യ അ​ഡൂ​ര്‍ പി​എ​ച്ച്‌​സി​യി​ല്‍ പ​ല​പ്പോ​ഴും ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ സ്വ​കാ​ര്യ ക്ലി​നി​ക്കു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടി വ​രു​ന്നു​ണ്ട്.
അ​ഡൂ​രി​ലെ സ്വ​കാ​ര്യ ക്ലി​നി​ക്കി​ല്‍ നി​ന്നാ​ണ് ദ​ര്‍​ശ​ന​യ്ക്ക് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ജൂ​ണ്‍ എ​ട്ടി​ന് ര​ക്ത​സ​മ്മ​ര്‍​ദം കു​റ​ഞ്ഞ് അ​വ​ശ​നി​ല​യി​ലാ​യ​പ്പോ​ള്‍ അ​ടി​യ​ന്ത​ര​മാ​യി ഗ്ലൂ​ക്കോ​സ് ക​യ​റ്റ​ണ​മെ​ന്ന് സ്വ​കാ​ര്യ ഡോ​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ അ​ഡൂ​ര്‍ പി​എ​ച്ച്‌​സി​യി​ല്‍ മാ​ത്ര​മാ​ണ് ഇ​തി​നു​ള്ള സൗ​ക​ര്യ​മു​ള്ള​ത്.
അ​ഡ്മി​റ്റ് ചെ​യ്ത് ഗ്ലൂ​ക്കോ​സ് ക​യ​റ്റ​ണ​മെ​ന്ന് എ​ഴു​തി​യ ഡോ​ക്ട​റു​ടെ കു​റി​പ്പു​മാ​യി ദ​ര്‍​ശ​ന​യും ഭ​ര്‍​ത്താ​വ് സ​തീ​ഷും പി​എ​ച്ച്‌​സി​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഡോ.​സ​ര​ള​യും താ​ത്കാ​ലി​ക ന​ഴ്‌​സ് സു​ജി​ത്തും ഇ​വ​രോ​ട് ത​ട്ടി​ക്ക​യ​റു​ക​യും അ​ഡൂ​ര്‍ പി​എ​ച്ച്‌​സി​യി​ലേ​ക്ക് റ​ഫ​ര്‍ ചെ​യ്യു​ന്ന​താ​യി കൃ​ത്യ​മാ​യി എ​ഴു​തി​യ കു​റി​പ്പ് കൊ​ണ്ടു​വ​ന്നാ​ല്‍ മാ​ത്ര​മേ ചി​കി​ത്സ ത​രാ​ന്‍ ക​ഴി​യൂ എ​ന്ന് പ​റ​ഞ്ഞ​താ​യു​മാ​ണ് പ​രാ​തി.
പു​തു​താ​യി ഒ​പി ടി​ക്ക​റ്റെ​ടു​ത്ത് ചി​കി​ത്സ തേ​ടാ​മെ​ന്നു പ​റ​ഞ്ഞെ​ങ്കി​ലും അ​തും അ​നു​വ​ദി​ച്ചി​ല്ല. ഒ​ടു​വി​ല്‍ ക​ടു​ത്ത പ​നി​യും കു​റ​ഞ്ഞ ര​ക്ത​സ​മ്മ​ര്‍​ദ​വും മൂ​ലം അ​വ​ശ​നി​ല​യി​ലാ​യ യു​വ​തി​യെ ആ​ശു​പ​ത്രി​യു​ടെ പു​റ​ത്തി​രു​ത്തി സ​തീ​ഷ് ഡോ​ക്ട​റു​ടെ കു​റി​പ്പ് തി​രു​ത്തി​വാ​ങ്ങു​ന്ന​തി​നാ​യി മ​ട​ങ്ങേ​ണ്ടി​വ​രി​ക​യാ​യി​രു​ന്നു.
പി​ന്നീ​ട് വി​ശ​ദ​മാ​യ കു​റി​പ്പ് എ​ഴു​തി​വാ​ങ്ങി തി​രി​ച്ചെ​ത്തി​യ​പ്പോ​ള്‍ ആ ​കു​റി​പ്പ് വാ​യി​ച്ചു​നോ​ക്കാ​ന്‍ പോ​ലും മെ​ന​ക്കെ​ടാ​തെ ഒ​പി ടി​ക്ക​റ്റ് എ​ഴു​തി ന​ല്‍​കി ദ​ര്‍​ശ​ന​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.
പു​റ​ത്ത് വേ​റെ ഡോ​ക്ട​റെ കാ​ണി​ച്ച് ഗ്ലൂ​ക്കോ​സ് ക​യ​റ്റാ​ന്‍ ഇ​ങ്ങോ​ട്ടെ​ന്നു പ​റ​ഞ്ഞ് ഇ​തി​നി​ട​യി​ല്‍ ഡോ​ക്ട​ര്‍ ത​ങ്ങ​ളെ അ​പ​മാ​നി​ച്ച​താ​യും ദ​ര്‍​ശ​ന​യു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.
വ​ന​ത്താ​ല്‍ ചു​റ്റ​പ്പെ​ട്ടു കി​ട​ക്കു​ന്ന അ​ഡൂ​ര്‍ പ്ര​ദേ​ശ​ത്തെ നി​ര​വ​ധി പേ​ര്‍​ക്ക് നേ​ര​ത്തേ പി​എ​ച്ച്‌​സി​യി​ല്‍ നി​ന്നും ഇ​ത്ത​രം ദു​ര​നു​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.
ഡോ​ക്ട​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ടൂ​രി​ലെ സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ന​ല്ല രീ​തി​യി​ല്‍ ചി​കി​ത്സ ല​ഭി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ചെ​യ്തു​ത​ര​ണ​മെ​ന്നും പ​രാ​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​ക്കും ദേ​ലം​പാ​ടി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കും പ​രാ​തി​യു​ടെ പ​ക​ര്‍​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.

ക​ര്‍​ശ​ന​ന​ട​പ​ടി​ വേണം:
യൂ​ത്ത് കോ​ണ്‍​ഗ്ര​സ്

ഉ​ദു​മ: സ​തീ​ഷ് കു​മാ​റി​നും ഭാ​ര്യ ദ​ര്‍​ശ​ന​യ്ക്കും അ​ടൂ​ര്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും നേ​രി​ടേ​ണ്ടി​വ​ന്ന ദു​ര​നു​ഭ​വ​ത്തി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഉ​ദു​മ അ​സം​ബ്ലി ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് അ​വ​ശ​നി​ല​യി​ലാ​യ യു​വ​തി​ക്ക് സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളു​ടെ പേ​രു​പ​റ​ഞ്ഞ് ചി​കി​ത്സ വൈ​കി​പ്പി​ച്ച​തി​നെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് അ​സം​ബ്ലി പ്ര​സി​ഡ​ന്‍റ് അ​നൂ​പ് ക​ല്യോ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു.