ര​യ​രോം പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു കാ​ണാ​താ​യ അ​ക്ഷ​യ്‌​യു​ടെ മൃ​ത​ദേ​ഹ​വും ക​ണ്ടെ​ടു​ത്തു
Wednesday, June 23, 2021 12:57 AM IST
ആ​ല​ക്കോ​ട് : ര​യ​റോം പു​ഴ​യി​ൽ കൂ​ട്ടു​കാ​രോ​ടൊ​പ്പം കു​ളി​ക്കു​ന്ന​തി​നി​ടെ കാ​ണാ​താ​യ അ​ക്ഷ​യ്ക്കു​വേ​ണ്ടി​യു​ള്ള കാ​ത്തി​രി​പ്പ് അ​വ​സാ​നി​ച്ചു. സം​ഭ​വം ന​ട​ന്ന് നാ​ലാം​ദി​വ​സ​മാ​യ ഇ​ന്ന​ലെ രാ​വി​ലെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.
യു​വാ​ക്ക​ൾ കു​ളി​ച്ചു​കൊ​ണ്ടി​രു​ന്ന പു​ഴ​യു​ടെ 700 മീ​റ്റ​ർ താ​ഴെ​യാ​യി പു​ളി​യ​ലം​കു​ണ്ട് ക​യ​ത്തി​ൽ മ​ര​ത്തി​ൽ ത​ങ്ങി​ക്കി​ട​ന്ന നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കോ​ഴി​ക്കോ​ടു​നി​ന്ന് ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ​പ്ര​ത്യേ​ക മു​ങ്ങ​ൽ വി​ദ​ഗ്ധ സം​ഘ​വും ഉ​ളി​ക്ക​ൽ, പു​ളി​ങ്ങോം, ത​ളി​പ്പ​റ​ന്പ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ അ​ഗ്നി​ര​ക്ഷാ​സേ​ന​യും രാ​വി​ലെ​ത​ന്നെ തെ​ര​ച്ചി​ലി​ന് എ​ത്തി​യി​രു​ന്നു. സ്കൂ​ബ ഡൈ​വേ​ഴ്സി​ന്‍റെ സം​ഘ​ത്തി​നൊ​പ്പം 50 ഓ​ളം വ​രു​ന്ന പ്ര​ദേ​ശ​ത്തെ യു​വാ​ക്ക​ളും ചേ​ർ​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​മാ​യി ര​യ​റോം, നെ​ല്ലി​പ്പാ​റ, അ​ര​ങ്ങം പ്ര​ദേ​ശ​ങ്ങ​ളി​ലെ നൂ​റു​ക​ണ​ക്കി​ന് നാ​ട്ടു​കാ​രും ഊ​ണും ഉ​റ​ക്ക​വും ഉ​പേ​ക്ഷി​ച്ച് തെ​ര​ച്ചി​ലി​ൽ പ​ങ്കു​ചേ​ർ​ന്നു.
19ന് ​വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് മ​റ്റു നാ​ല് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം പു​ഴ​യി​ലെ ആ​റാ​ട്ടു​ക​ട​വി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ ര​യ​റോം വ​ട്ട​ക്ക​യം സ്വ​ദേ​ശി വെ​ള്ളാ​പ്പാ​ണി​യി​ൽ ജോ​ഫി​നെ​യും അ​ക്ഷ​യി​നെ​യും ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു കാ​ണാ​താ​യ​ത്.
പെ​ട്ടെ​ന്നു​ണ്ടാ​യ മ​ഴ​യി​ൽ പു​ഴ​യി​ൽ വെ​ള്ളം ഉ​യ​ർ​ന്ന​പ്പോ​ൾ മ​റ്റു നാ​ലു​പേ​ർ ക​ര​യ്ക്കു ക​യ​റി​യി​രു​ന്നു. ഒ​ഴു​ക്കി​ൽ​പ്പെ​ട്ട അ​ക്ഷ​യി​നെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ ജോ​ഫി​നും ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. 20ന് ​രാ​വി​ലെ അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യും ആ​ല​ക്കോ​ട് പോ​ലീ​സും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ജോ​ഫി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​രു​ന്നു.
ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തു ക​വ​ല​യ്ക്കു സ​മീ​പം താ​മ​സി​ക്കു​ന്ന അ​നി​ൽ- ശ​കു​ന്ത​ള ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​നാ​യ അ​ക്ഷ​യ്. ഏ​ക​സ​ഹോ​ദ​ര​ൻ ആ​ദ​ർ​ശ്. മൃ​ത​ദേ​ഹം കോ​ളി എ​ൻ​എ​സ്എ​സ് ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു.
വെ​ള്ളാ​പ്പാ​ണി​യി​ൽ ജോ​സ്- സെ​ലി​ൻ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ജോ​ഫി​ൻ. ബി​രു​ദ​ധാ​രി​യാ​യ ജോ​ഫി​ൻ ഉ​ന്ന​ത​പ​ഠ​ന​ത്തി​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​സ്‌​ലി, സ്റ്റെ​ഫി, ക്രി​സ്റ്റീ​ന.
സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ, സി​പി​എം ജി​ല്ലാ​സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ, എം. ​ക​രു​ണാ​ക​ര​ൻ, കെ.​വി. ബാ​ബു​രാ​ജ്, പി.​വി. ഗോ​പി​നാ​ഥ്, കെ.​എം. ജോ​സ​ഫ്, തോ​മ​സ് വെ​ക്ക​ത്താ​നം, സ​ജി കു​റ്റി​യാ​നി​മ​റ്റം, കെ.​പി. സാ​ബു തു​ട​ങ്ങി രാ​ഷ്ട്രീ​യ-​സാ​മൂ​ഹ്യ രം​ഗ​ത്തെ നി​ര​വ​ധി പേ​ർ അ​ക്ഷ​യ്‌​യു​ടെ വീ​ട്ടി​ലെ​ത്തി അ​നു​ശോ​ച​നം അ​റി​യി​ച്ചു.