റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലെ കാ​ട് വെ​ട്ടി​ത്തെ​ളി​ച്ചു
Wednesday, June 23, 2021 12:57 AM IST
ചി​റ്റാ​രി​ക്കാ​ല്‍: ഗോ​ക്ക​ട​വ് ഉ​ദ​യാ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക്ലീ​ന്‍ റോ​ഡ് സൈ​ഡ് സേ​വ് ലൈ​ഫ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ഗോ​ക്ക​ട​വ് മു​ത​ല്‍ ചി​റ്റാ​രി​ക്കാ​ല്‍ വ​രെ​യു​ള്ള ഭാ​ഗ​ത്ത് റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലെ​യും കാ​ടു​ക​ള്‍ വെ​ട്ടി​ത്തെ​ളി​ച്ചും ഓ​ട​ക​ള്‍ ശു​ചീ​ക​രി​ച്ചും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ ശേ​ഖ​രി​ക്കുകയും ചെയ്തു. ക്ല​ബ് അം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും പ​രി​പാ​ടി​യി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. ക്ല​ബി​ലെ സീ​നി​യ​ര്‍ അം​ഗ​വും വ്യാ​പാ​രി നേ​താ​വു​മാ​യ ജോ​സ​ഫ് വ​ര്‍​ക്കി ന​മ്പ്യാ​മ​ഠ​ത്തി​ല്‍ പരിപാടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഷി​ജി​ത്ത് തോ​മ​സ് കു​ഴു​വേ​ലി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി രാ​മ​ച​ന്ദ്ര​ന്‍ കോ​ത്തു​ര്‍, ജെ​യിം​സ് പു​തു​ശേ​രി, കെ.​എ. സു​രേ​ഷ്, ജോ​ര്‍​ജു​കു​ട്ടി ഇ​ട​പ്പാ​ടി, ജോ​ര്‍​ജ് സീ​യോ​ന്‍ എ​ഴു​ത്തു​പു​ര​യ്ക്ക​ല്‍, തോ​മ​സ് വേ​ങ്ങ​ച്ചേ​രി​യി​ല്‍, ജ​യ​ന്‍ പൊ​ട്ട​ന്‍​പ്ലാ​ക്ക​ല്‍, സാ​ബു മാ​പ്ര​ക്ക​രോ​ട്ട് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.