ബ​ന്ത​ടു​ക്ക ടൗ​ണി​ലെ ട്രാ​ൻ​സ്ഫോ​ർമ​ർ മാ​റ്റി സ്ഥാ​പി​ക്കും
Wednesday, June 23, 2021 12:56 AM IST
ബ​ന്ത​ടു​ക്ക: തെ​ക്കി​ൽ-​ആ​ല​ട്ടി റോ​ഡി​ൽ ബ​ന്ത​ടു​ക്ക ടൗ​ണി​ൽ 44 വ​ർ​ഷ​മാ​യി ഗ​താ​ഗ​ത​ത്തി​ന് ത​ട​സം നി​ൽ​ക്കു​ന്ന ട്രാ​ൻ​സ്ഫോ​ർ​മ​ർ മാ​റ്റി സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​ന​മാ​യി.
കു​റ്റി​ക്കോ​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ,വി​വി​ധ രാ​ഷ്ട്രി​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന സ്ഥ​ല​ത്ത് നി​ന്നും അ​തേ​ദി​ശ​യി​ലേ​യ്ക്ക് കു​റ​ച്ച് മാ​റി ബ​സ്മി​ല്ല അ​ഷ​റ​ഫി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്തേ​ക്കാ​ണ് മാ​റ്റി സ്ഥാ​പി​ക്കു​ന്ന​ത്.അഷ​റ​ഫി​ന്‍റെ സ്ഥ​ല​ത്തേ​ക്ക് വ​ലി​യ വാ​ഹ​നം ക​യ​റു​ന്ന​തി​നു വേ​ണ്ടി നി​ല​വി​ലു​ള്ള നാ​ല​ര മീ​റ്റ​ർ വീ​തി​യി​ലു​ള്ള സ്ഥ​ല​ത്തി​നോ​ട് ചേ​ർ​ന്ന് ഒ​രു മീ​റ്റ​ർ വീ​തി​യി​ൽ അ​ഞ്ചു മീ​റ്റ​ർ നീ​ള​ത്തി​ൽ മ​തി​ൽ പൊ​ളി​ച്ച് ന​ല്കു​വാ​നും ബ​ന്ത​ടു​ക്ക വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി​യും തീ​രു​മാ​നി​ച്ച​തോടെയാണ് ബ​ന്ത​ടു​ക്ക ട്രാ​ൻ​സ്ഫോ​മ​ർ പ്ര​ശ്നം ര​മ്യ​മാ​യി പ​രി​ഹ​രി​ച്ചത്. ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ര​ളി പ​യ്യ​ങ്ങാ​നം, വി.​കെ.​അ​ര​വി​ന്ദ​ൻ, ജോ​സ​ഫ് പാ​റ​ത്ത​ട്ടേ​ൽ, കു​ഞ്ഞി​രാ​മ​ൻ ത​വ​നം, സാ​ബു ഏ​ബ്ര​ഹാം, രാ​ധാ​കൃ​ഷ്ണ​ൻ ന​മ്പ്യാ​ർ, എം.​പി.​ശ്രീ​ജി​ത്ത്, പ​വി​ത്ര​ൻ സി.​നാ​യ​ർ, കെ.​ജി. വി​നോ​ദ്, സി.​കൃ​ഷ്ണ​ൻ, ബ​ഷീ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.