ജ​ന​കീ​യ മ​ത്സ്യ​ക്കൃ​ഷി: വി​വി​ധ പ​ദ്ധ​തി​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം
Wednesday, June 23, 2021 12:56 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഫി​ഷ​റീ​സ് മ​ത്സ്യ​ക​ര്‍​ഷ​ക വി​ക​സ​ന ഏ​ജ​ന്‍​സി വ​ഴി ന​ട​പ്പി​ലാ​ക്കു​ന്ന ജ​ന​കീ​യ മ​ത്സ്യ​ക്കൃ​ഷി 2021-22 പ​ദ്ധ​തി​യി​ലെ വി​വ​ധ പ​ദ്ധ​തി​ക​ളി​ലേ​ക്ക് ഇ​പ്പോ​ള്‍ അ​പേ​ക്ഷി​ക്കാം.
ശാ​സ്ത്രീ​യ സ​മ്മി​ശ്ര കാ​ര്‍​പ്പ് മ​ത്സ്യ​ക്കൃ​ഷി, എ​ക്‌​സ്റ്റ​ന്‍​സീ​വ് ഫാ​മിം​ഗ് ഓ​ഫ് കാ​ര്‍​പ്പ് മ​ത്സ്യ​ക്കൃ​ഷി പ്രൈ​വ​റ്റ് പോ​ണ്ട്, എ​ക്‌​സ്റ്റെ​ന്‍​സീ​വ് ഫാ​മിം​ഗ് ഓ​ഫ് ബ്രാ​ക്കി​ഷ് വാ​ട്ട​ര്‍ ഫി​ഷ​സ്, വീ​ട്ടു​വ​ള​പ്പി​ല്‍ കു​ള​ങ്ങ​ളി​ലെ മ​ത്സ്യ​ക്കൃ​ഷി, ബ​യോ​ഫ്‌​ളോ​ക്ക് ഫാ​മിം​ഗ്, റീ ​സ​ര്‍​ക്കു​ലേ​റ്റ​റി അ​ക്വാ​ക​ള്‍​ച്ച​ര്‍ സി​സ്റ്റം, ശു​ദ്ധ​ജ​ല കൂ​ട് കൃ​ഷി, ഓ​രു​ജ​ല കൂ​ട് കൃ​ഷി, ക​രി​മീ​ന്‍ വി​ത്തു​ത്പാ​ദ​നം എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​ക​ള്‍. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ 30ന​കം കാ​ഞ്ഞ​ങ്ങാ​ട് ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍ അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷാ ഫോ​മി​നും വി​ശ​ദ്ധ വി​വ​ര​ങ്ങ​ള്‍​ക്കും കാ​ഞ്ഞ​ങ്ങാ​ട് ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ലെ മ​ത്സ്യ​ക​ര്‍​ഷ​ക വി​ക​സ​ന ഏ​ജ​ന്‍​സി ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍:8547609501.