തൃ​ക്ക​രി​പ്പൂ​ർ ​സെ​ന്‍റ് പോ​ൾ​സ് സ്കൂ​ളി​ൽ പഠിക്കുന്നത് 2021 വി​ദ്യാ​ർ​ഥി​ക​ൾ
Wednesday, June 23, 2021 12:56 AM IST
തൃ​ക്ക​രി​പ്പൂ​ർ: ​കോ​വി​ഡ് മ​ഹാ​മാ​രി​ക്കാ​ല​ത്തും 2021 വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​ന​ത്തി​ന് ത​യാ​റാ​യി തൃ​ക്ക​രി​പ്പൂ​ർ സെ​ന്‍റ് പോ​ൾ​സ് എ​യു​പി സ്കൂ​ൾ. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​ക്കാ​ൾ ഈ ​അ​ധ്യ​യ​ന വ​ർ​ഷം 253 വി​ദ്യാ​ർ​ഥി​ക​ളാ​ണ് കൂ​ടു​ത​ലാ​യി എ​ത്തി​യത്. ഒ​ന്നാം ക്ലാസിൽ ഈ ​വ​ർ​ഷം 201 കു​ട്ടി​ക​ൾ പ്ര​വേ​ശ​നം നേ​ടി. പൊ​തു​വി​ദ്യാ​ല​യ​ത്തി​ൽ ഒ​ന്ന് മു​ത​ൽ ഏ​ഴു​വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ൽ ര​ണ്ടാ​യി​ര​ത്തി​ൽ​പ്പ​രം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​നം ന​ട​ത്തു​ന്ന അ​പൂ​ർ​വം സ്കൂ​ളു​ക​ളി​ൽ ഒ​ന്നാ​ണ് സെ​ന്‍റ് പോ​ൾ​സ് സ്കൂ​ൾ.
പ്രീ-​പ്രൈ​മ​റി​യി​ലേ​ക്ക് 200ൽ​പ്പ​രം കു​ട്ടി​ക​ളാ​ണ് പ്ര​വേ​ശ​നം നേ​ടി​യി​ട്ടു​ള്ള​ത്. ജൂ​ൺ മാ​സം അ​വ​സാ​ന വാ​ര​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ഴും കോ​വി​ഡ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി സ്കൂ​ൾ തു​റ​ക്കാ​നാ​യി എ​ത്ര കാ​ത്തി​രി​ക്ക​ണ​മെ​ന്ന​റി​യി​ല്ലെ​ങ്കി​ലും ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ഓ​ൺ​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി മു​ന്നേ​റു​ക​യാ​ണ്.