ചെ​റു​പ​ന​ത്ത​ടി പാ​ട​ശേ​ഖ​രത്ത് വി​ത്തി​ട​ീൽ ഉ​ത്സ​വ​ം
Wednesday, June 23, 2021 12:56 AM IST
പ​ന​ത്ത​ടി:​ ചെ​റു​പ​ന​ത്ത​ടി​യി​ൽ നെ​ൽ കൃ​ഷി​ വി​ത്തി​ടീ​ൽ ഉ​ത്സ​വ​മാ​ക്കി നാ​ട്ടു​കാ​ർ. ഒ​രു കാ​ല​ത്തു ഏ​റ്റ​വും അ​ധി​കം നെ​ൽ​കൃ​ഷി ചെ​യ്തി​രു​ന്ന ചെ​റു​പ​ന​ത്ത​ടി പാ​ട​ശേ​ഖ​ര​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന പ്ര​സാ​ദാണ് വി​ത്ത് ഇ​റ​ക്കി​യ​ത്. ര​ണ്ടേ​ക്ക​ർ കൃ​ഷി സ്ഥ​ല​ത്ത് അ​മ്മ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്‌ പ്ര​വ​ർ​ത്ത​ക​രാ​ണ് ജൈ​വ നെ​ൽ​കൃ​ഷി ഒ​രു​ക്കു​ന്ന​ത്. പാ​ല​ക്കാ​ട​ൻ മ​ട്ട​യാ​ണ് ഇ​ത്ത​വ​ണ വി​ത​ച്ച​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം കു​ര്യ​ക്കോ​സ്, ബ്ലോ​ക്ക്‌ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പി.​കെ.​പ​ത്മ​കു​മാ​രി,ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​രു​ൺ രം​ഗ​ത്തു​മ​ല, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ല​ത അ​ര​വി​ന്ദ്, സു​പ്രി​യ ശി​വ​ദാ​സ് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​കെ.​വേ​ണു​ഗോ​പാ​ൽ, കെ.​എ​സ്.​പ്രീ​തി , വി. ​പി.​ഹ​രി​ദാ​സ്, രാ​ധ സു​കു​മാ​ര​ൻ, സി.​ആ​ർ.​ബി​ജു, എ​ൻ. വി​ൻ​സ​ന്‍റ്, ടി.​രാ​ജേ​ഷ്, എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.