ക​ട​മു​റി​ക​ള്‍ 102; ലേ​ലം പോ​യ​ത് ര​ണ്ട്
Wednesday, June 23, 2021 12:55 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ര​ണ്ടു​വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും കാ​ഞ്ഞ​ങ്ങാ​ട് ആ​ലാ​മി​പ്പ​ള്ളി പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​ലെ ക​ട​മു​റി​ക​ള്‍ ഒ​ഴി​ഞ്ഞു​ത​ന്നെ.
ഇ​തി​ന​കം പ​ല​ത​വ​ണ ലേ​ല​ന​ട​പ​ടി​ക​ള്‍ ന​ട​ന്നെ​ങ്കി​ലും ആ​കെ​യു​ള്ള 102 ക​ട​മു​റി​ക​ളു​ള്ള​തി​ല്‍ ഇ​തു​വ​രെ ലേ​ല​ത്തി​ല്‍ പോ​യ​ത് ര​ണ്ടെ​ണ്ണം മാ​ത്രം. മ​ടി​ക്കൈ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കാ​ണ് ഈ ​ര​ണ്ടു മു​റി​ക​ള്‍ ലേ​ലം​കൊ​ണ്ടി​രി​ക്കു​ന്ന​ത്.
ഭീ​മ​മാ​യ തു​ക ചെ​ല​വ​ഴി​ച്ച് നി​ര്‍​മി​ച്ച ബ​സ് സ്റ്റാ​ന്‍​ഡ് ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സ് പൂ​ര്‍​ത്തി​യാ​യി വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും ക​ട​മു​റി​ക​ളെ​ല്ലാം ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​ത് ന​ഗ​ര​സ​ഭ​യ്ക്ക് കോ​ടി​ക​ളു​ടെ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ നി​ശ്ച​യി​ച്ച ഡെ​പ്പോ​സി​റ്റ് തു​ക​യും വാ​ട​ക​യും താ​ങ്ങാ​നാ​കാ​ത്ത​താ​ണ് സാ​ധാ​ര​ണ​ക്കാ​രാ​യ സം​രം​ഭ​ക​രെ ലേ​ല​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ല്‍​നി​ന്നും അ​ക​റ്റി​നി​ര്‍​ത്തു​ന്ന​ത്. കോ​വി​ഡ് പ്ര​തി​സ​ന്ധി തു​ട​ങ്ങി​യ​തോ​ടെ സാ​ഹ​ച​ര്യം കൂ​ടു​ത​ല്‍ മോ​ശ​മാ​യി.
താ​ഴ​ത്തെ നി​ല​യി​ലു​ള്ള ആ​റ് സ്റ്റാ​ളു​ക​ളു​ടെ പ്ര​തി​മാ​സ വാ​ട​ക 6000 രൂ​പ വീ​ത​മാ​യി കു​റ​യ്ക്കാ​ന്‍ ന​ഗ​ര​സ​ഭ​യി​ലെ ധ​ന​കാ​ര്യ വി​ഭാ​ഗം ഇ​പ്പോ​ൾ ശു​പാ​ര്‍​ശ ചെ​യ്തി​ട്ടു​ണ്ട്. ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​ലെ മു​റി​ക​ളി​ല്‍ പ​ത്തെ​ണ്ണം പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ക്കാ​ര്‍​ക്കും മൂ​ന്നെ​ണ്ണം വീ​തം വി​ധ​വ​ക​ള്‍​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും നാ​ല് മു​റി​ക​ള്‍ അ​ര്‍​ധ​സ​ര്‍​ക്കാ​ര്‍-​സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്. സം​വ​ര​ണം ചെ​യ്ത മു​റി​ക​ളു​ടെ ലേ​ല​ത്തി​ല്‍ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ പെ​ട്ട​വ​ര്‍ മാ​ത്ര​മേ പ​ങ്കെ​ടു​ക്കാ​ന്‍ പാ​ടു​ള്ളൂ എ​ന്നാ​ണ് നി​ല​വി​ലു​ള്ള വ്യ​വ​സ്ഥ.
ഇ​ത് മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​രി​യ സാ​യി​ഗ്രാ​മ​ത്തി​ലെ കെ. ​സാ​വി​ത്രി ന​ഗ​ര​സ​ഭ​യ്ക്ക് ക​ത്ത് ന​ല്‍​കി.
ബ​സ് സ്റ്റാ​ന്‍​ഡ് യാ​ര്‍​ഡി​ല്‍ സ്റ്റാ​ളു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി മൂ​ന്നു​പേ​ര്‍ സ്ഥ​ലം ലേ​ലം​കൊ​ണ്ടി​ട്ടു​ണ്ട്. 3,86,500 രൂ​പ​യ്ക്കാ​ണ് സ്റ്റാ​ളു​ക​ള്‍ ലേ​ലം​കൊ​ണ്ട​ത്. 2019 ഫെ​ബ്രു​വ​രി നാ​ലി​നാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ബ​സ് സ്റ്റാ​ന്‍​ഡ് ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച​ത്.ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് ക​ട​മു​റി​ക​ള്‍ ലേ​ലം​ചെ​യ്യു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭ മു​ന്നോ​ട്ടു​വ​ച്ച നി​യ​മാ​വ​ലി​ക്കെ​തി​രെ ലീ​ഗ് കൗ​ണ്‍​സി​ല​ര്‍ എംപി ജാ​ഫ​ര്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തോ​ടെ ലേ​ല​ന​ട​പ​ടി​ക​ള്‍ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി​രു​ന്നു. പി​ന്നീ​ട് പു​തു​ക്കി​യ നി​യ​മാ​വ​ലി സ​ര്‍​ക്കാ​രും അം​ഗീ​ക​രി​ച്ച​തോ​ടെ​യാ​ണ് ത​ട​സ​ങ്ങ​ള്‍ നീ​ങ്ങി​യ​ത്. എ​ന്നാ​ല്‍ ലേ​ലം​കൊ​ള്ളാ​ന്‍ ആ​ളി​ല്ലാ​താ​യ​തോ​ടെ വീ​ണ്ടും നി​യ​മാ​വ​ലി മാ​റ്റേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ​യി​ലാ​ണ് ന​ഗ​ര​സ​ഭ.