മ​ന്ത്രി​ അ​റി​യു​മോ മ​ല​യോ​ര റോ​ഡു​ക​ളു​ടെ സ്ഥി​തി?
Wednesday, June 23, 2021 12:55 AM IST
ഭീ​മ​ന​ടി: ഇ​ന്ന് ജി​ല്ല​യി​ൽ എ​ത്തു​ന്ന പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ മു​ന്നി​ൽ പ​രാ​തി​യു​ടെ കെ​ട്ട​ഴി​ക്കാ​നൊ​രു​ങ്ങി മ​ല​യോ​ര ജ​ന​ത. കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ച്ച മ​ല​യോ​ര ഹൈ​വേ ഗു​ണ​പ്ര​ദം ആ​ക​ണ​മെ​ങ്കി​ൽ ചു​ള്ളി മ​രു​തോം ത​ട്ടി​ലെ വ​ന​പ്ര​ദേ​ശ​ത്തി​ന്‍റെ പ്ര​ശ്നം അ​വ​സാ​നി​ക്ക​ണം. മ​ല​യോ​ര ഹൈ​വേ​യി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​വ​ർ ഇ​പ്പോ​ൾ ഇ​വി​ടെ കു​ടു​ങ്ങു​ന്ന അ​വ​സ്ഥ​യാ​ണ്. അ​തു​പോ​ലെ താ​ലൂ​ക്ക് ആ​സ്ഥാ​ന​മാ​യ വെ​ള്ള​രി​ക്കു​ണ്ട്- ഭീ​മ​ന​ടി റോ​ഡ് പ​ണി പൂ​ർ​ത്തി​യാ​കാ​തെ കി​ട​ക്കു​ന്നു.

പാ​തി തീ​ർ​ന്ന റോ​ഡ് പ​ണി മ​ഴ​ക്കാ​ല​ത്തി​നു തൊ​ട്ടു​മു​ൻ​പ് നി​ർ​ത്തി​വ​ച്ചു. ചി​റ്റാ​രി​ക്കാ​ൽ-​കു​ന്നും​കൈ റോ​ഡ് നി​ർ​മാ​ണം തീ​ർ​ക്കാ​ൻ ഏ​റെ സ​മ​യം ഉ​ണ്ടാ​യി​ട്ടും ഇ​പ്പോ​ഴും പാ​തി​വ​ഴി​യി​ൽ ത​ന്നെ. ഭീ​മ​ന​ടി-​ചി​റ്റാ​രി​ക്കാ​ൽ 10 കി​ലോ​മീ​റ്റ​ർ റോ​ഡി​ന്‍റെ നി​ർ​മാ​ണം 20 ശ​ത​മാ​നം പോ​ലും തീ​ർ​ക്കാ​ൻ ക​രാ​റു​കാ​ര​ന് ക​ഴി​ഞ്ഞി​ല്ല. അ​തു​പോ​ലെ മ​ഴ​ക്കാ​ല​ത്തി​ന് തൊ​ട്ടു​മു​മ്പ് ക​ൾ​വ​ർ​ട്ട് പ​ണി​യാ​ൻ വേ​ണ്ടി വ​ൻ കു​ഴി​ക​ളെ​ടു​ത്ത് ഏ​തു​സ​മ​യ​വും വ​ൻ ദു​ര​ന്ത​ത്തി​ന് കാ​ത്തു​നി​ൽ​ക്കു​ക​യാ​ണ്. റോ​ഡി​ന്‍റെ ഒ​രു വ​ശം ചേ​ർ​ന്ന് മാ​ത്രം ഇ​പ്പോ​ൾ യാ​ത്ര ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ ഏ​ത് സ​മ​യ​ത്തും അ​പ​ക​ട​ത്തി​ൽ പെ​ടാം. മ​ന്ത്രി ഇ​ട​പെ​ട്ട് അ​ടി​യ​ന്ത​ര​മാ​യി ഈ ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ് മ​ല​യോ​ര​ജ​ന​ത​യു​ടെ പ്ര​തീ​ക്ഷ.