യു​ഡി​എ​ഫ് മെം​ബ​ർ​മാ​ർ നി​ൽ​പ്പു​സ​മ​രം ന​ട​ത്തി
Tuesday, June 22, 2021 1:01 AM IST
കാ​സ​ർ​ഗോ​ഡ്: ക​ല്യോ​ട്ട് ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​കേ​സി​ലെ പ്ര​തി​ക​ളു​ടെ ഭാ​ര്യ​മാ​ർ​ക്ക് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ന​ൽ​കി​യ നി​യ​മ​നം റ​ദ്ദു​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഒാ​ഫീ​സി​നു മു​ന്നി​ൽ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ നി​ൽ​പ്പ് സ​മ​രം ന​ട​ത്തി.
വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഗീ​ത കൃ​ഷ്ണ​ൻ, അം​ഗ​ങ്ങ​ളാ​യ ജോ​മോ​ൻ ജോ​സ്, ഗോ​ൾ​ഡ​ൻ അ​ബ്ദു​ൾ റ​ഹ്മാ​ൻ , ജ​മീ​ല സി​ദ്ദി​ഖ് , കെ.​ക​മ​ലാ​ക്ഷി, ജാ​സ്മി​ൻ ക​ബീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.