കാ​ർ​ത്യാ​യ​നി​യു​ടെ വീ​ടി​ന് മേ​ൽ​ക്കൂ​ര​യാ​യി
Tuesday, June 22, 2021 1:00 AM IST
വെ​ള്ള​രി​ക്കു​ണ്ട്: പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് അ​ട​ക്ക​മു​ള്ള​വ​ർ കൈ​കോ​ർ​ത്ത​പ്പോ​ൾ ബ​ളാ​ൽ അ​ത്തി​ക്ക​ട​വി​ലെ ചി​ര​ക്ക​ര വീ​ട്ടി​ൽ കാ​ർ​ത്യാ​യ​നി​യു​ടെ വീ​ടി​ന് മേ​ൽ​ക്കൂ​ര​യാ​യി.​ ബ​ളാ​ൽ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ർ​ഡി​ൽ​പ്പെ​ട്ട അ​ത്തി​ക്ക​ട​വി​ൽ പ​ത്ത്‌ സെ​ന്‍റ് ഭൂ​മി​യി​ൽ വീ​ട് നി​ർ​മാ​ണം ഭി​ത്തി​യി​ൽ മാ​ത്രം ഒ​തു​ങ്ങി​യ വി​ധ​വ​യാ​യ നി​ർ​ധ​ന വീ​ട്ട​മ്മ​യാ​ണ് കാ​ർ​ത്യാ​യ​നി.
പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ പ്പെ​ട്ട കാ​ർ​ത്യാ​യ​നി​യു​ടെ പ​ത്ത്‌ സെ​ന്‍റ് ഭൂ​മി​ക്ക് പ​ട്ട​യം ഇ​ല്ലാ​ത്ത​തി​നാ​ൽ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും വീ​ടി​നു​ള്ള അ​നു​കൂ​ല്യം ല​ഭി​ച്ചി​രു​ന്നി​ല്ല. കൈ​വ​ശ​ഭൂ​മി​യി​ൽ സ്വ​ന്ത​മാ​യി ഒ​രു വീ​ട് നി​ർ​മി​ക്കു​ക​യെ​ന്ന ആ​ഗ്ര​ഹ​ത്തോ​ടെ കാ​ർ​ത്യാ​യ​നി മൂ​ന്നു വ​ർ​ഷം മു​ൻ​പാ​ണ് അ​ത്തി ക്ക​ട​വി​ൽ വീ​ടി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്.കൂ​ലി​പ്പ​ണി ചെ​യ്ത് കി​ട്ടി​യ വ​രു​മാ​നം കൊ​ണ്ടും മ​റ്റും ഇ​വ​ർ മൂ​ന്ന് വ​ർ​ഷം മു​ൻ​പ് ഭി​ത്തി​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി. എ​ന്നാ​ൽ മേ​ൽ​ക്കൂ​ര നി​ർ​മി​ക്കു​വാ​ൻ സാ​ധി​ച്ച​തു​മി​ല്ല. വീ​ടെ​ന്ന സ്വ​പ്നം ഭി​ത്തി​യി​ൽ ഉ​പേ​ക്ഷി​ച്ച കാ​ർ​ത്യാ​യ​നി താ​മ​സം ബ​ന്ധു​വീ​ട്ടി​ലേ​ക്ക് മാ​റ്റി. എ​ന്നാ​ൽ ബ​ന്ധു​വീ​ട്ടി​ൽ നി​ന്നും മാ​റി താ​മ​സി​ക്കാ​ൻ​അ​വ​ശ്യ പ്പെ​ട്ട​തോ​ടെ കാ​ർ​ത്യാ​യ​നി ഒ​രു വീ​ടി​നാ​യി പ​ഞ്ചാ​യ​ത്തി​നെ സ​മീ​പി​ച്ചു. എ​ന്നാ​ൽ പ​ട്ട​യ​മി​ല്ലാ​ത്ത ഭൂ​മി​യി​ൽ വീ​ട് ന​ൽ​കു​ന്ന​ത് സാ​ധ്യ​മ​ല്ലെ​ന്നി​രി​ക്കെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടു. ഭൂ​മി​ക്ക് പ​ട്ട​യം ല​ഭി​ക്കും​വ​രെ കാ​ർ​ത്യാ​യ​നി​ക്കും മ​ക​ൾ​ക്കും താ​മ​സി​ക്കാ​ൻ നേ​ര​ത്തെ നി​ർ​മാ​ണം നി​ല​ച്ച വീ​ട് പൂ​ർ​ത്തീ​ക​രി​ച്ചു ന​ൽ​കു​വാ​ൻ ര​ണ്ടാം വാ​ർ​ഡ് കോ​ൺ​ഗ്ര​സ്ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യ്ക്ക് ആ​വ​ശ്യ മാ​യ ആ​സ്ബ​റ്റോ​സ് ഷീ​റ്റു​ക​ളും അ​ദ്ദേ​ഹം വ​ഗ്ദാ​നം ചെ​യ്തു. ഇ​തോ​ടെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ കാ​ർ​ത്യാ​യ​നി​യു​ടെ വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​വാ​ൻ രം​ഗ​ത്തി​റ​ങ്ങു​ക​യും ര​ണ്ടു​ദി​വ​സ​ങ്ങ​ളാ​യി ന​ട​ന്ന നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൊ​ണ്ട് വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ക്ക​യു​മാ​യി​രു​ന്നു. നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ​ക്ക് വാ​ർ​ഡ് മെ​മംബറും സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​യു​മാ​യ പി. ​പ​ത്മാ​വ​തി, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ടി. ​അ​ബ്ദു​ൾ ഖാ​ദ​ർ, കെ.​സു​രേ​ന്ദ്ര​ൻ, പി.​രാ​ഘ​വ​ൻ, പി.​ച​ന്ദ്ര​ൻ, ആ​ർ.​ടി.​ര​ഞ്ജി​ത് കു​മാ​ർ, വി​ജ​യ​ൻ, അ​ജ​യ​ൻ , രാ​ജേ​ഷ്, പ്ര​കാ​ശ​ൻ , മു​ധു​സൂ​ദ​ന​ൻ , ഗോ​പാ​ല​ൻ, ര​ഞ്ജീ​ഷ് , ശ്രീ​കേ​ഷ്, പ്ര​ദീ​പ്, സു​ധീ​ഷ്, മ​ഹേ​ഷ് അ​ത്തി​ക്ക​ട​വ്, ര​മേ​ശ​ൻ, മോ​നി​ച്ച​ൻ ക​ല്ല​ൻ​ചി​റ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.