പൂ​ക്കാ​ല​ത്തെ വ​ര​വേ​റ്റ് മാ​ടാ​യി​പ്പാ​റ
Monday, June 21, 2021 12:54 AM IST
പ​ഴ​യ​ങ്ങാ​ടി: മ​ഴ​യാ​രം​ഭി​ച്ച​തോ​ടെ മാ​ടാ​യി​പ്പാ​റ പ​ച്ച​പ്പ​ണി​ഞ്ഞ് പൂ​ക്കാ​ല​ത്തെ വ​ര​വേ​റ്റു തു​ട​ങ്ങി. വെ​ള്ള തു​ന്പ പൂ​ക്ക​ളെ വി​രി​യി​ച്ചാ​ണ് ഇ​ക്കു​റി മാ​ടാ​യി​പ്പാ​റ പൂ​ക്കാ​ല​ത്തെ വ​ര​വേ​റ്റ​ത്. മാ​ടാ​യി കോ​ട്ട​യു​ടെ ഭാ​ഗ​ത്താ​ണ് തു​മ്പ​പ്പൂ​ക്ക​ൾ വി​രി​ഞ്ഞു നി​ൽ​ക്കു​ന്ന​ത്.
ഒ​രു​കാ​ല​ത്ത് ഗ്രാ​മ​വ​ഴി​ക​ളി​ൽ മ​ഴ​ക്കാ​ല​മെ​ത്തു​മ്പോ​ൾ പു​ഞ്ചി​രി തൂ​കി നി​ന്നി​രു​ന്ന തു​മ്പ​പ്പൂ​ക്ക​ൾ അ​പ്ര​ത്യ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കെ​യാ​ണ് ഇ​ക്കു​റി ക​ണ്ണി​ന് ദൃ​ശ്യ​വി​രു​ന്നൊ​രു​ക്കി തു​ന്പ​പ്പൂ​ക്ക​ൾ വി​ര​ഞ്ഞു നി​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ലോ​ക് ഡൗ​ൺ കാ​ല​മാ​യ​തി​നാ​ൽ പാ​റ​യി​ൽ സ​ഞ്ചാ​രി​ക​ളി​ല്ലാ​ത്ത​തി​നാ​ൽ നേ​ര​ത്തെ​ത​ന്ന ചെ​ടി​ക​ൾ വ​ള​ർ​ന്നു​തു​ട​ങ്ങി​യി​രു​ന്നു. ഏ​റെ ഔ​ഷ​ധ ഗു​ണ​മു​ള്ള ചെ​ടി​കൂ​ടി​യാ​ണ് തു​മ്പ. 400 ഏ​ക്ക​റോ​ളം വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ജൈ​വ​വൈ​വി​ധ്യ കേ​ന്ദ്ര​മാ​യ മാ​ടാ​യി​പ്പാ​റ​യി​ൽ കാ​ക്ക​പ്പൂ​വും കൃ​ഷ്ണ പൂ​വും ക​ണ്ണാ​ന്ത​ളി​യും സ​മൃ​ദ്ധ​മാ​ണ്. അ​ക്ക​ര​പ്പു​ത, മാ​ടാ​യി ചൂ​ത്, കൃ​ഷ്ണ കേ​സ​രം, ആ​വ​ൽ, ഈ​ഴ​ച്ചെ​മ്പ​കം, വി​വി​ധ വ​ർ​ണ​ത്തി​ലു​ള്ള കോ​ളാ​മ്പി​പ്പൂ​ക്ക​ൾ തു​ട​ങ്ങി​യ പൂ​ക്ക​ളും വി​രി​ഞ്ഞു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​പൂ​ർ​വ​യി​നം ചി​ത്ര​ശ​ല​ഭ​ങ്ങ​ളെ​യും ഈ ​കാ​ല​ത്താ​ണ് ക​ണ്ടു​വ​രു​ന്ന​ത്.
സു​വ​ർ​ണ ഓ​ക്കി​ല ശ​ല​ഭം, വ​ര​യ​ൻ കോ​മാ​ളി, വെ​ള്ളി​വ​ര​യ​ൻ, പു​ല്ലൂ​ളി ശ​ല​ഭം എ​ന്നി​വ​യും മാ​ടാ​യി​പ്പാ​റ​യി​ൽ കാ​ണാ​റു​ണ്ട്. ഓ​ഗ​സ്റ്റോ​ടെ കാ​ക്ക​പ്പൂ​വും കൃ​ഷ്ണ പൂ​വും നി​റ​യും. ഇ​ക്കാ​ല​ത്ത് പ്ര​കൃ​തി​യൊ​രു​ക്കു​ന്ന വ​ർ​ണ​വൈ​വി​ധ്യം കാ​ണാ​ൻ നി​ര​വ​ധി പേ​രാ​ണ് എ​ല്ലാ​വ​ർ​ഷ​വും മാ​ടാ​യി​പ്പാ​റ​യി​ൽ എ​ത്താ​റു​ള്ള​ത്.