നി​യ​ന്ത്ര​ണം ലം​ഘി​ച്ച് മ​ത​പ​ഠ​ന​ക്ലാ​സ്; മ​ദ്ര​സ അ​ധ്യാ​പ​ക​നെ​തി​രേ കേ​സ്
Monday, June 21, 2021 12:54 AM IST
ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പി​ല്‍ ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ച്ച് മ​ത​പ​ഠ​ന ക്ലാ​സ് ന​ട​ത്തി​യ മ​ദ്ര​സ അ​ധ്യാ​പ​ക​നെ​തി​രേ കേ​സെ​ടു​ത്തു. ത​ളി​പ്പ​റ​മ്പ് ക​രി​മ്പം സ​ര്‍ സ​യ്യി​ദ് കോ​ള​ജ് റോ​ഡി​ലെ ഹി​ദാ​യ​ത്തു​ല്‍ ഇ​സ്‌​ലാം മ​ദ്ര​സ​യി​ലെ അ​ധ്യാ​പ​ക​നെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. മ​ദ്ര​സ​യു​ടെ ഒ​ന്നാം​നി​ല​യി​ൽ പ​ത്തോ​ളം കു​ട്ടി​ക​ൾ​ക്കാ​ണ് ഇ​യാ​ള്‍ ലോ​ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ച്ച് ക്ലാ​സെ​ടു​ത്ത​ത്. വി​വ​ര​മ​റി​ഞ്ഞ് ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​ഠ​നം നി​ര്‍​ത്തി​വ​യ്പി​ച്ച് കു​ട്ടി​ക​ളെ പ​റ​ഞ്ഞു​വി​ടു​ക​യാ​യി​രു​ന്നു. അ​ധ്യാ​പ​ക​നെ​തി​രേ പ​ക​ര്‍​ച്ച​വ്യാ​ധി നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്.