ജീവിതം നിറംമ​ങ്ങി ഫോ​ട്ടോ​ഗ്രാ​ഫ​ര്‍​മാർ
Saturday, June 19, 2021 12:57 AM IST
സ്വന്തം ലേഖകൻ
വെ​ള്ള​രി​ക്കു​ണ്ട്: എ​ന്നും വെ​ളി​ച്ച​ത്തി​ന്‍റെ ലോ​ക​ത്താ​യി​രു​ന്ന ഫോ​ട്ടോ​ഗ്രാ​ഫ​ര്‍​മാ​രു​ടെ ജീ​വി​ത​ത്തി​ലെ നി​റ​ങ്ങ​ള്‍ മ​ങ്ങു​ന്നു. ഒ​ന്ന​ര​വ​ര്‍​ഷം മു​മ്പ് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ​തി​നു ശേ​ഷം വ​രു​മാ​ന​മാ​ര്‍​ഗ​ങ്ങ​ള്‍ നി​ല​ച്ച പ്ര​ധാ​ന വി​ഭാ​ഗ​ങ്ങ​ളി​ലൊ​ന്നാ​ണ് ഫോ​ട്ടോ​ഗ്രാ​ഫ​ര്‍​മാ​രും വീ​ഡി​യോ​ഗ്രാ​ഫ​ര്‍​മാ​രും. വി​വാ​ഹ ഷൂ​ട്ടിം​ഗു​ക​ള്‍ സി​നി​മ​യെ വെ​ല്ലു​ന്ന പ​രി​വേ​ഷ​ത്തോ​ടെ സേ​വ് ദി ​ഡേ​റ്റ് ആ​ല്‍​ബ​ങ്ങ​ളാ​യി രൂ​പാ​ന്ത​രം പ്രാ​പി​ച്ച് തി​ള​ങ്ങി​നി​ല്‍​ക്കേ​യാ​യി​രു​ന്നു കോ​വി​ഡി​ന്‍റെ വ​ര​വ്. അ​തോ​ടെ വി​വാ​ഹ​പ​രി​പാ​ടി​ക​ള്‍ മി​ക്ക​തും ച​ട​ങ്ങു​ക​ളി​ലൊ​തു​ങ്ങി. തു​ട​ര്‍​ച്ച​യാ​യി ര​ണ്ട് വി​വാ​ഹ സീ​സ​ണു​ക​ളാ​ണ് ഫോ​ട്ടോ​ഗ്രാ​ഫ​ര്‍​മാ​ര്‍​ക്ക് ന​ഷ്ട​മാ​യ​ത്. സ്റ്റു​ഡി​യോ​ക​ള്‍ മി​ക്ക​പ്പോ​ഴും അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തി​നി​ടെ ല​ക്ഷ​ങ്ങ​ളു​ടെ വി​ല​യു​ള്ള കാ​മ​റ ലെ​ന്‍​സു​ക​ള്‍ ഫം​ഗ​സ് ബാ​ധി​ച്ച് ത​ക​രാ​റി​ലാ​യി. പ​ല​രും ക​ട​വും വാ​യ്പ​യു​മെ​ടു​ത്താ​ണ് സ്വ​യം​തൊ​ഴി​ല്‍ സം​രം​ഭ​മാ​യി സ്റ്റു​ഡി​യോ ആ​രം​ഭി​ച്ച​ത്. ഇ​വ​ര്‍​ക്കൊ​പ്പം ഡി​സൈ​നിം​ഗ്, എ​ഡി​റ്റിം​ഗ് മേ​ഖ​ല​ക​ളി​ല്‍ ജോ​ലി​ചെ​യ്യു​ന്ന​വ​രും പ്ര​തി​സ​ന്ധി​യി​ലാ​ണ്.
ഈ ​തൊ​ഴി​ല്‍ മേ​ഖ​ല ത​ന്നെ ഇ​പ്പോ​ള്‍ ഏ​റെ​ക്കു​റെ നി​ശ്ച​ല​മാ​യ അ​വ​സ്ഥ​യി​ലാ​ണ്. മി​ക്ക​വ​രു​ടെ​യും വാ​യ്പാ തി​രി​ച്ച​ട​വ് പോ​ലും മു​ട​ങ്ങി. സീ​സ​ണി​ല്‍ ഒ​രു വ​ര്‍​ക്കു​മെ​ടു​ക്കാ​ന്‍ പ​റ്റാ​തെ ഒ​ന്ന​ര മാ​സ​ത്തി​ന് ശേ​ഷം തു​റ​ന്ന​പ്പോ​ള്‍ പ്രി​ന്‍റ​റും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും ത​ക​രാ​റി​ലാ​യ അ​വ​സ്ഥ​യി​ലു​മാ​ണ്. സ​ര്‍​ക്കാ​ര്‍ വി​ഷ​യം ഗൗ​ര​വ​മാ​യി ക​ണ്ട് ഈ ​തൊ​ഴി​ല്‍ മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​നു​ള്ള ആ​ശ്വാ​സ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.