പു​സ്ത​കത്തൊ​ട്ടി​ലു​മാ​യി എ​ട​ച്ചാ​ക്കൈ എ​യു​പി സ്‌​കൂ​ള്‍
Saturday, June 19, 2021 12:57 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ വാ​യ​നാ​ശീ​ലം വ​ള​ര്‍​ത്തു​ന്ന​തി​നാ​യി പു​സ്ത​ക തൊ​ട്ടി​ല്‍ പ​ദ്ധ​തി​യു​മാ​യി ഉ​ദി​നൂ​ര്‍ എ​ട​ച്ചാ​ക്കൈ എ​യു​പി സ്‌​കൂ​ള്‍. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കൊ​പ്പം കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും വാ​യി​ച്ചു വ​ള​രാ​ന്‍ പു​സ്ത​ക​ങ്ങ​ളെ​ത്തി​ച്ചു​കൊ​ണ്ട് പു​സ്ത​ക തൊ​ട്ടി​ല്‍ എ​ല്ലാ മാ​സ​വും പു​സ്ത​ക​വ​ണ്ടി​യി​ല്‍ കു​ട്ടി​ക​ളു​ടെ വീ​ടു​ക​ളി​ലെ​ത്തും. ഓ​രോ മാ​സ​വും ല​ഭി​ക്കു​ന്ന പു​സ്ത​ക​ങ്ങ​ള്‍ വാ​യി​ച്ച് ആ​സ്വാ​ദ​ന കു​റി​പ്പ് ത​യാ​റാ​ക്കു​ന്ന​വ​ര്‍​ക്കും വാ​യ​നാ അ​വ​താ​ര​ക​ര്‍​ക്കും മി​ക​ച്ച ഹോം ​ലൈ​ബ്ര​റി ഒ​രു​ക്കു​ന്ന​വ​ര്‍​ക്കും സ​മ്മാ​ന​വു​മു​ണ്ടാ​കും.
വാ​യ​നാ​വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി പു​സ്ത​ക പ​രി​ച​യം, ആ​സ്വാ​ദ​ന കു​റി​പ്പ്, സാ​ഹി​ത്യ​കാ​ര​ന്മാ​രെ​യും സാ​ഹി​ത്യ​ശാ​ഖ​യെ​യും പ​രി​ച​യ​പ്പെ​ടു​ത്ത​ല്‍, ചു​മ​ര്‍ പ​ത്രി​ക നി​ര്‍​മാ​ണം, ചി​ത്ര​വാ​യ​ന, ക​ഥ​യ​ര​ങ്ങ്, ക​വി​യ​ര​ങ്ങ് തു​ട​ങ്ങി​യ​വ​യും ര​ക്ഷി​താ​ക്ക​ള്‍​ക്കാ​യി പ​ത്ര​വാ​യ​ന, പു​സ്ത​ക വാ​യ​ന, ക​ഥാ-​ക​വി​താ​വ​ത​ര​ണം, പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി ഓ​ണ്‍​ലൈ​ന്‍ ക്വി​സ് മ​ത്സ​രം എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.
പു​സ്ത​ക തൊ​ട്ടി​ലി​ല്‍ പു​സ്ത​ക​ങ്ങ​ള്‍ നി​ക്ഷേ​പി​ച്ച് പ​ട​ന്ന പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ബു​ഷ്‌​റ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് പി. ​വേ​ണു​ഗോ​പാ​ല​ന്‍ പു​സ്ത​ക​വ​ണ്ടി ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. ലൈ​ബ്ര​റി വി​പു​ലീ​ക​ര​ണ​ത്തി​നാ​യി ആ​രം​ഭി​ച്ച പു​സ്ത​ക നി​ധി ഓ​ണ്‍​ലൈ​ന്‍ ച​ല​ഞ്ച് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. മു​ഹ​മ്മ​ദ് അ​സ്‌​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്തം​ഗം പി. ​ല​ത, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്‍ നാ​സ​ര്‍ മ​ദ​നി, മ​ദ​ര്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​കെ. സു​ബൈ​ദ, മു​ഖ്യാ​ധ്യാ​പ​ക​ന്‍ ഇ.​പി. വ​ല്‍​സ​രാ​ജ​ന്‍, സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് വി. ​ആ​ശാ​ല​ത, കെ.​എ​ന്‍. സീ​മ, എം. ​ശോ​ഭ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.