"ഓ​ണ​ത്തി​നൊ​രു മു​റം പ​ച്ച​ക്ക​റി' പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, June 19, 2021 12:57 AM IST
രാ​ജ​പു​രം: കോ​ടോം ബേ​ളൂ​ര്‍ കൃ​ഷി​ഭ​വ​നി​ല്‍ ഓ​ണ​ത്തി​നൊ​രു മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി​യു​ടെ​യും പ​ച്ച​ക്ക​റി​ക്കി​റ്റ് വി​ത​ര​ണ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ഗ്രോ​ബാ​ഗ് വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ല​ക്ഷ്മി നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ശ്രീ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഡി.​എ​ല്‍. സു​മ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഭൂ​പേ​ഷ്, സ്ഥി​രം സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ര​ജ​നി കൃ​ഷ്ണ​ന്‍, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ദാ​മോ​ദ​ര​ന്‍, സ്ഥി​രം സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷൈ​ല​ജ, പ​ഞ്ചാ​യ​ത്തം​ഗം എ​ന്‍.​എ​സ്. ജ​യ​ശ്രീ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കൃ​ഷി ഓ​ഫീ​സ​ര്‍ കെ.​വി. ഹ​രി​ത സ്വാ​ഗ​ത​വും അ​സി. കൃ​ഷി ഓ​ഫീ​സ​ര്‍ വി. ​വി​ജ​യ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.