തൃ​ക്ക​രി​പ്പൂ​രി​ല്‍ ഓ​ട്ടോ സ​ര്‍​വീ​സ് ഒ​റ്റ-​ഇ​ര​ട്ട അക്ക സം​വി​ധാ​ന​ത്തി​ല്‍
Saturday, June 19, 2021 12:57 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 21 മു​ത​ല്‍ തൃ​ക്ക​രി​പ്പൂ​രി​ല്‍ ഓ​ട്ടോ സ​ര്‍​വീ​സ് ഒ​റ്റ-​ഇ​ര​ട്ട അ​ക്ക ന​മ്പ​ര്‍ സം​വി​ധാ​ന​ത്തി​ലാ​ക്കു​ന്നു. വാ​ഹ​ന ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​മ്പ​റി​ന്‍റെ അ​വ​സാ​ന​ത്തെ അ​ക്കം ഒ​റ്റ സം​ഖ്യ വ​രു​ന്ന ഓ​ട്ടോ​ക​ള്‍ തി​ങ്ക​ള്‍, ബു​ധ​ന്‍, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലും ഇ​ര​ട്ട അ​ക്ക​ത്തി​ല്‍ അ​വ​സാ​നി​ക്കു​ന്ന ഓ​ട്ടോ​ക​ള്‍ ചൊ​വ്വ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലും സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ അ​നു​വ​ദി​ക്കും.
ഓ​ട്ടോ-​ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​ര്‍, വ്യാ​പാ​രി​ക​ള്‍, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍, ചു​മ​ട്ട് തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​വ​ര്‍​ക്കാ​യി 21 ന് ​കോ​വി​ഡ് പ​രി​ശോ​ധ​നാ ക്യാ​മ്പ് ന​ട​ത്തും. രാ​വി​ലെ 9.30 മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ പ​ഞ്ചാ​യ​ത്ത് ടൗ​ണ്‍ ഹാ​ളി​ലാ​ണ് പ​രി​ശോ​ധ​ന. ഇ​ത് സം​ബ​ന്ധി​ച്ച് ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ത്താ​ര്‍ വ​ട​ക്കു​മ്പാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ച​ന്തേ​ര എ​സ്‌​ഐ ടി.​ടി. സു​വ​ര്‍​ണ​ന്‍, എ​എ​സ്‌​ഐ ടി. ​ത​മ്പാ​ന്‍, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ വി.​കെ. ബാ​വ, ടി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ന്‍, എ​ന്‍. ച​ന്ദ്ര​ന്‍, പി.​എ. റ​ഹ്‌​മാ​ന്‍, എം.​പി. ബി​ജീ​ഷ്, എ​ന്‍. ഷം​സീ​ര്‍, ക​പ്പ​ച്ചേ​രി ജ​നാ​ര്‍​ദ​ന​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.