ചെ​റു​വ​ത്തൂ​രി​ലെ അ​ത്താ​ണി​യും വി​സ്മൃ​തി​യി​ലേ​ക്ക്
Saturday, June 19, 2021 12:57 AM IST
ചെ​റു​വ​ത്തൂ​ര്‍: പാ​ത​യോ​ര​ത്ത് ച​രി​ത്ര​സാ​ക്ഷി​യാ​യി നി​ല​കൊ​ള്ളു​ന്ന ചെ​റു​വ​ത്തൂ​രി​ലെ അ​ത്താ​ണി​യും ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നീ​ക്കം​ചെ​യ്യു​ന്നു. ത​ല​ച്ചു​മ​ടാ​യി ച​ര​ക്കു​ക​ള്‍ കൊ​ണ്ടു​പോ​കു​ന്ന​വ​ര്‍​ക്ക് വി​ശ്ര​മി​ക്കു​ന്ന​തി​നാ​യി പ​ര​സ​ഹാ​യ​മി​ല്ലാ​തെ ചു​മ​ട് ഇ​റ​ക്കി​വ​യ്ക്കാ​നും പി​ന്നീ​ട് ത​ല​യി​ലേ​റ്റാ​നും സ​ഹാ​യി​ക്കു​ന്ന രീ​തി​യി​ലാ​ണ് വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് നാ​ല​ടി ഉ​യ​രം വ​രു​ന്ന അ​ത്താ​ണി​ക​ള്‍ സ്ഥാ​പി​ച്ചി​രു​ന്ന​ത്. ചെ​റു​വ​ത്തൂ​രി​നു പു​റ​മെ നീ​ലേ​ശ്വ​രം, കാ​രാ​ട്ട് വ​യ​ല്‍, പെ​രി​യ, ച​ന്തേ​ര, ന​ട​ക്കാ​വ്, പി​ലാ​ത്ത​റ അ​റ​ത്തി​ല്‍, ചു​മ​ടു​താ​ങ്ങി എ​ന്നി​വി​ട​ങ്ങ​ളി​ലും അ​ത്താ​ണി​ക​ള്‍ നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്.
ചെ​റു​വ​ത്തൂ​രി​ലെ പാ​ത​യോ​ര​ത്തു​നി​ന്നും നീ​ക്കം ചെ​യ്യ​പ്പെ​ടു​ന്ന അ​ത്താ​ണി തൊ​ട്ട​ടു​ത്ത സ്ഥ​ല​ത്തോ പു​രാ​വ​സ്തു മ്യൂ​സി​യ​ത്തി​ലോ സ്ഥാ​പി​ച്ച് സം​ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​ക​ണ​മെ​ന്ന് കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്‌​റു ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജി​ലെ ച​രി​ത്രാ​ധ്യാ​പ​ക​രാ​യ ന​ന്ദ​കു​മാ​ര്‍ കോ​റോ​ത്തും സി.​പി. രാ​ജീ​വ​നും ആ​വ​ശ്യ​പ്പെ​ട്ടു.