വ്യാ​പാ​ര​മേ​ഖ​ല​യു​ടെ നി​ല​നി​ൽ​പ്പി​ന് പ്ര​ത്യേ​ക പാ​ക്കേ​ജ് വേ​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ
Saturday, June 19, 2021 12:57 AM IST
കാ​സ​ര്‍​ഗോ​ഡ്: അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന ലോ​ക്ഡൗ​ണു​ക​ളു​ടെ പേ​രി​ല്‍ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ലെ വി​വി​ധ വ്യാ​പാ​രി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍ യോ​ഗം​ചേ​ര്‍​ന്ന് കോ-​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. കോ​വി​ഡി​ന്‍റെ പേ​രി​ല്‍ ക​ട​ക​ള്‍ മാ​ത്രം അ​ട​ച്ചി​ടു​ന്ന​തി​നു പ​ക​രം ശാ​സ്ത്രീ​യ​മാ​യ മ​റ്റു പ്ര​തി​രോ​ധ​മാ​ര്‍​ഗ​ങ്ങ​ള്‍ വ്യാ​പാ​രി പ്ര​തി​നി​ധി​ക​ളോ​ടു​കൂ​ടി ആ​ലോ​ചി​ച്ച് ആ​വി​ഷ്‌​ക​രി​ക്ക​ണ​മെ​ന്നും ചെ​റു​കി​ട വ്യാ​പാ​ര​മേ​ഖ​ല​യ്ക്ക് ഉ​ണ​ര്‍​വേ​കാ​ന്‍ സ​ര്‍​ക്കാ​ര്‍ പ്ര​ത്യേ​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും സം​ഘ​ട​ന​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.
ചെ​റു​കി​ട വ്യാ​പാ​ര​മേ​ഖ​ല​യി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന 24 സം​ഘ​ട​ന​ക​ള്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ക​ട​ക​ള്‍ അ​ട​ഞ്ഞു​കി​ട​ന്ന ദി​വ​സ​ങ്ങ​ളി​ലെ വാ​ട​ക ഒ​ഴി​വാ​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക, വൈ​ദ്യു​തി ചാ​ര്‍​ജ് ഒ​ഴി​വാ​ക്കു​ക, വാ​യ്പ​ക​ള്‍​ക്ക് പ​ലി​ശ​ര​ഹി​ത മോ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു.
കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​അ​ഹ​മ്മ​ദ് ഷെ​രീ​ഫി​നെ കോ-​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​നാ​യും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​ജെ. സ​ജി​യെ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു. അ​ബ്ദു​ല്‍​ക​രീം സി​റ്റി​ഗോ​ള്‍​ഡ് (ഗോ​ള്‍​ഡ് മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍), കെ. ​സു​രേ​ഷ് (സി​മ​ന്‍റ് ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍) എ​ന്നി​വ​രെ വൈ​സ് ചെ​യ​ര്‍​മാ​ന്‍​മാ​രാ​യും നാ​രാ​യ​ണ പൂ​ജാ​രി (ഹോ​ട്ട​ല്‍ ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍), അ​ഷ്‌​റ​ഫ് നാ​ല്‍​ത്ത​ടു​ക്ക (മൊ​ബൈ​ല്‍ ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍) എ​ന്നി​വ​രെ ക​ണ്‍​വീ​ന​ര്‍​മാ​രാ​യും തെ​ര​ഞ്ഞെ​ടു​ത്തു.