മ​ഞ്ചേ​ശ്വ​ര​ത്തെ ഓ​രോ പ​ഞ്ചാ​യ​ത്തി​ലും ഒ​രു വി​ദ്യാ​ര്‍​ഥി​ക്ക് സ്മാ​ര്‍​ട്ട് ഫോ​ണ്‍
Saturday, June 19, 2021 12:57 AM IST
ഉ​പ്പ​ള: മ​ഞ്ചേ​ശ്വ​രം എം​എ​ല്‍​എ എ.​കെ.​എം. അ​ഷ്‌​റ​ഫി​ന്‍റെ ആ​ദ്യ ശ​മ്പ​ള​ത്തി​ല്‍​നി​ന്നും മ​ണ്ഡ​ല​ത്തി​ലെ ഓ​രോ പ​ഞ്ചാ​യ​ത്തി​ലും ഓ​രോ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ്മാ​ര്‍​ട്ട് ഫോ​ണ്‍ വാ​ങ്ങി​ന​ല്‍​കും. മ​ണ്ഡ​ല​ത്തി​ല്‍ മു​ന്നൂ​റി​ലേ​റെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ വി​ദ്യാ​ഭ്യാ​സ​ത്തി​ന് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​മി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ളി​ച്ചു​ചേ​ര്‍​ത്ത ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗ​ത്തി​ലാ​ണ് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്.
വൈ​ദ്യു​തി​യി​ല്ലാ​ത്ത പ​ത്തോ​ളം വീ​ടു​ക​ള്‍​ക്ക് എ​ത്ര​യും പെ​ട്ടെ​ന്ന് വൈ​ദ്യു​തി എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കാ​നും എ​ന്‍​മ​ക​ജെ പ​ഞ്ചാ​യ​ത്തി​ല​ട​ക്കം നെ​റ്റ്‌​വ​ര്‍​ക്ക് പ്ര​ശ്‌​ന​ങ്ങ​ളു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​ത് പ​രി​ഹ​രി​ക്കാ​നും യോ​ഗം നി​ര്‍​ദേ​ശം ന​ല്‍​കി. ക​ഴി​ഞ്ഞ വ​ര്‍​ഷം ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​നാ​യി എം.​സി. ക​മ​റു​ദ്ദീ​ന്‍ എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് മ​ണ്ഡ​ല​ത്തി​ലെ 149 വാ​ര്‍​ഡു​ക​ളി​ലും സ്ഥാ​പി​ച്ച ടെ​ലി​വി​ഷ​നു​ക​ള്‍ ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്കാ​നും തീ​രു​മാ​നി​ച്ചു.
മ​ണ്ഡ​ല​ത്തി​ലെ അ​ര്‍​ഹ​രാ​യ മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും സ്മാ​ര്‍​ട്ട് ഫോ​ണ്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൊ​ബൈ​ല്‍​ഫോ​ണ്‍ ച​ല​ഞ്ച് പ​രി​പാ​ടി ന​ട​ത്തും. ഇ​തി​ലേ​ക്കാ​ണ് എം​എ​ല്‍​എ​യു​ടെ സം​ഭാ​വ​ന​യാ​യി ഓ​രോ ഫോ​ണ്‍ വീ​തം ന​ല്‍​കു​ക.
ഉ​പ്പ​ള മു​ളി​ഞ്ചെ ബി​ആ​ര്‍​സി​യി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​മീ​ന, വി​വി​ധ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സോ​മ​യ്യ ഷേ​ണി, സു​ബ്ബ​ണ്ണ ആ​ള്‍​വ, താ​ഹി​റ യൂ​സ​ഫ്, ഖ​ദീ​ജ​ത്ത് റി​ഷാ​ന, ജ​യ​ന്തി, സു​ന്ദ​ര ആ​ര്‍. ഷെ​ട്ടി, ജീ​ന്‍ ല​വീ​ണ മൊ​ന്തേ​രൊ, എ​സ്. ഭാ​ര​തി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ നാ​രാ​യ​ണ നാ​യി​ക്ക്, ജ​മീ​ല സി​ദ്ദി​ഖ്, റ​ഹ്‌​മാ​ന്‍ ഗോ​ള്‍​ഡ​ന്‍, ക​മ​ലാ​ക്ഷി, ഡി​ഇ​ഒ ന​ന്ദി​കേ​ശ​ന്‍, മ​ഞ്ചേ​ശ്വ​രം എ​ഇ​ഒ വി. ​ദി​നേ​ശ, കു​മ്പ​ള എ​ഇ​ഒ യ​തീ​ഷ് കു​മാ​ര്‍ റാ​യ്, മ​ഞ്ചേ​ശ്വ​രം ബി​പി​സി ആ​ദ​ര്‍​ശ്, കു​മ്പ​ള ബി​പി​സി ശി​വ​രാ​മ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.