വാ​യ​ന​ശാ​ല​യ്ക്ക് പു​സ്ത​ക​ങ്ങ​ള്‍ ന​ല്‍​കി സെ​ന്‍റ് പ​യ​സി​ലെ എ​ന്‍​സി​സി കേ​ഡ​റ്റു​ക​ള്‍
Saturday, June 19, 2021 12:57 AM IST
രാ​ജ​പു​രം: പ​ഠി​ച്ചി​റ​ങ്ങി​യ നാ​ട്ടി​ലെ വാ​യ​ന​ശാ​ല​യ്ക്ക് പു​സ്ത​ക​ങ്ങ​ള്‍ സം​ഭാ​വ​ന ന​ല്‍​കി പു​തി​യ മാ​തൃ​ക​യാ​കാ​ന്‍ രാ​ജ​പു​രം സെ​ന്‍റ് പ​യ​സ് ടെ​ന്‍​ത് കോ​ള​ജി​ലെ എ​ന്‍​സി​സി കേ​ഡ​റ്റു​ക​ള്‍. കോ​ള​ജി​ന് സ​മീ​പ​ത്തു​ള്ള വ​ണ്ണാ​ത്തി​ക്കാ​നം ഓ​ര്‍​മ വാ​യ​ന​ശാ​ല ആ​ന്‍​ഡ് ഗ്ര​ന്ഥാ​ല​യ​ത്തി​ലേ​ക്കാ​ണ് സം​ഭാ​വ​ന ചെ​യ്യു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ളോ​ടെ പു​സ്ത​ക​ങ്ങ​ള്‍ ന​ല്‍​കു​ക. കോ​ള​ജി​ല്‍​നി​ന്നും പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി പോ​കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ ഈ ​പു​സ്ത​ക​ങ്ങ​ളി​ലൂ​ടെ എ​ന്നും ഓ​ര്‍​മി​ക്ക​പ്പെ​ടു​ന്ന​തി​നൊ​പ്പം വാ​യ​ന​ശാ​ല​യു​ടെ പേ​രും അ​ന്വ​ര്‍​ഥ​മാ​വു​ക​യാ​ണ്.

ക​ഴി​ഞ്ഞ ലോ​ക്ഡൗ​ണ്‍ കാ​ല​ത്താ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഈ ​ആ​ശ​യം അ​ധ്യാ​പ​ക​ര്‍​ക്കു​മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്. പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി പോ​കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ ഓ​രോ പു​സ്ത​ക​ങ്ങ​ള്‍ വാ​ങ്ങി അ​ധ്യാ​പ​ക​രെ ഏ​ല്‍​പി​ക്കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്നു​ള്ള വ​ര്‍​ഷ​ങ്ങ​ളി​ലും ഈ ​പ​ദ്ധ​തി തു​ട​രാ​നാ​ണ് കോ​ള​ജ് അ​ധി​കൃ​ത​രു​ടെ​യും എ​ന്‍​സി​സി യൂ​ണി​റ്റി​ന്‍റെ​യും തീ​രു​മാ​നം.

മു​ന്‍​വ​ര്‍​ഷ​ത്തെ വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​മാ​ഹ​രി​ച്ച പു​സ്ത​ക​ങ്ങ​ള്‍ വാ​യ​നാ​ദി​ന​ത്തി​ന് മു​ന്നോ​ടി​യാ​യി പ്രി​ന്‍​സി​പ്പ​ല്‍ ബി​ജു ജോ​സ​ഫ് ഓ​ര്‍​മ വാ​യ​ന​ശാ​ല​യ്ക്ക് കൈ​മാ​റി. പി.​കെ. മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​നാ​യി. ല​ഫ്. ഡോ. ​തോ​മ​സ് സ്‌​ക​റി​യ, ജോ​ബ് മാ​ര്‍​ക്കോ​സ്, അ​ല​ന്‍ ബാ​ബു, പ്ര​വീ​ണ്‍ രാ​ഘ​വ​ന്‍, യ​ദു​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. വാ​യ​ന​ശാ​ല സെ​ക്ര​ട്ട​റി എ.​കെ. രാ​ജേ​ന്ദ്ര​ന്‍ സ്വാ​ഗ​ത​വും ഇ.​കെ. സ​തീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.