വാ​യ​നാ പ​ക്ഷാ​ച​ര​ണം നാ​ളെ​മു​ത​ല്‍
Friday, June 18, 2021 12:29 AM IST
കാ​സ​ര്‍​ഗോ​ഡ്: ഈ ​വ​ര്‍​ഷ​ത്തെ വാ​യ​നാ പ​ക്ഷാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. പി.​എ​ന്‍. പ​ണി​ക്ക​ര്‍ ദി​ന​മാ​യ ജൂ​ണ്‍ 19 മു​ത​ല്‍ ഐ.​വി. ദാ​സ് ദി​ന​മാ​യ ജൂ​ലൈ ഏ​ഴ് വ​രെ​യാ​ണ് പ​ക്ഷാ​ച​ര​ണം. അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍, വാ​യ​നാ മ​ത്സ​ര​ങ്ങ​ള്‍, അ​നു​മോ​ദ​ന സ​ദ​സു​ക​ള്‍, ഡോ​ക്യു​മെ​ന്‍റ​റി നി​ര്‍​മാ​ണം, കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളാ​ണ് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ട് ന​ട​ത്തു​ക.
ത​ടി​യ​ന്‍​കൊ​വ്വ​ല്‍ കൈ​ര​ളി ഗ്ര​ന്ഥാ​ല​യ​ത്തി​ല്‍ സ​ഹ​ക​ര​ണ മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് കെ.​വി. കു​ഞ്ഞി​രാ​മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഗ്ര​ന്ഥാ​ശാ​ല പ്ര​സ്ഥാ​ന​ത്തി​ന് സ​മ​ഗ്ര സം​ഭാ​വ​ന ന​ല്‍​കി​യ വാ​സു ചോ​റോ​ടി​നെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ക്കും.
വാ​യ​നാ​ദി​നാ​ച​ര​ണം 26 വ​ര്‍​ഷം പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ലോ​ക ക്ലാ​സി​ക്കു​ക​ളി​ലെ മ​ഹ​ത്താ​യ 26 കൃ​തി​ക​ളെ 26 വാ​ച​ക​ങ്ങ​ളു​ടെ സം​ക്ഷി​പ്ത രൂ​പ​ത്തി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന മ​ത്സ​രം ന​ട​ത്തും. പ്രാ​യ​ഭേ​ദ​മി​ല്ലാ​തെ എ​ല്ലാ​വ​ര്‍​ക്കും ഇ​തി​ല്‍ പ​ങ്കാ​ളി​ക​ളാ​കാം. ജി​ല്ലാ​ത​ല​ത്തി​ല്‍ ഒ​ന്നും ര​ണ്ടും മൂ​ന്നൂം സ്ഥാ​നം നേ​ടു​ന്ന​വ​ര്‍​ക്ക് സ​മ്മാ​ന​ങ്ങ​ളും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്യും.