കെ​പി​സി​ടി​എ​യു​ടെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, June 18, 2021 12:28 AM IST
നീ​ലേ​ശ്വ​രം: കോ​വി​ഡ് പ്ര​തി​രോ​ധ​രം​ഗ​ത്ത് സാ​മൂ​ഹ്യ സം​ഘ​ട​ന​ക​ള്‍ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​മാ​ണ് ന​ട​ത്തി​വ​രു​ന്ന​തെ​ന്ന് രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ​ട​ന്ന​ക്കാ​ട് സ്‌​നേ​ഹ​സ​ദ​നി​ല്‍ കെ​പി​സി​ടി​എ​യു​ടെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
നെ​ഹ്‌​റു കോ​ള​ജ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ്‌​നേ​ഹ​സ​ദ​നി​ല്‍ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും പ​ഠ​ന​സാ​മ​ഗ്രി​ക​ളും വി​ത​ര​ണം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി.​പി. രാ​ജീ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ന​ന്ദ​കു​മാ​ര്‍ കോ​റോ​ത്ത്, ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല സെ​ന​റ്റം​ഗം വി. ​വി​ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ഡോ. ​കെ. ന​സീ​മ സ്വാ​ഗ​ത​വും സി​സ്റ്റ​ര്‍ ജോ​സി ജോ​സ് ന​ന്ദി​യും പ​റ​ഞ്ഞു.