പ​ട്ട​യ​ഭൂ​മി​ക​ളി​ലെ രാ​ജ​കീ​യ വൃ​ക്ഷ​ങ്ങ​ള്‍: റ​വ​ന്യൂ വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തും
Friday, June 18, 2021 12:28 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ പ​ട്ട​യ ഭൂ​മി​ക​ളി​ല്‍​നി​ന്നും രാ​ജ​കീ​യ വൃ​ക്ഷ​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ റ​വ​ന്യു​വ​കു​പ്പി​ന്‍റെ താ​ലൂ​ക്ക് ത​ല സ്‌​ക്വാ​ഡു​ക​ള്‍​ക്ക് ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത് ബാ​ബു നി​ര്‍​ദേ​ശം ന​ല്‍​കി. വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലെ വൃ​ക്ഷ ര​ജി​സ്റ്റ​റു​ക​ളി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ മ​ര​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി 10 ദി​വ​സ​ത്തി​ന​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നാ​ണ് നി​ര്‍​ദേ​ശം.
1964-ലെ ​ഭൂ​പ​തി​വ് ച​ട്ട​പ്ര​കാ​രം പ​തി​ച്ചു കൊ​ടു​ത്ത ഭൂ​മി​യി​ല്‍​നി​ന്നും അ​ന​ധി​കൃ​ത​മാ​യി രാ​ജ​കീ​യ വൃ​ക്ഷ​ങ്ങ​ള്‍ മു​റി​ച്ചു ക​ട​ത്ത​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന് വ്യ​ക്ത​മാ​കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് പ​രി​ശോ​ധ​ന. താ​ലൂ​ക്ക് പ​ട്ട ര​ജി​സ്റ്റ​റി​ലെ പ​ട്ട​യം സ്വീ​ക​രി​ച്ച​വ​രു​ടെ പേ​രും ത​ണ്ട​പ്പേ​രും ഒ​ത്തു​നോ​ക്കി​യ ശേ​ഷ​മാ​കും താ​ലൂ​ക്ക് സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ക. തേ​ക്ക്, ച​ന്ദ​നം, ഈ​ട്ടി, ക​രി​മ​രം എ​ന്നി​വ​യാ​ണ് രാ​ജ​കീ​യ വൃ​ക്ഷ​ങ്ങ​ള്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്. ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ അ​ജി​ത് കെ. ​രാ​മ​ന്‍, റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ കെ. ​അ​ഷ്‌​റ​ഫ്, ടി.​ജി. സോ​ള​മ​ന്‍, ത​ഹ​സി​ല്‍​ദാ​ര്‍​മാ​രാ​യ ബി​നു ച​ന്ദ്ര​ന്‍, എ​സ്. ദി​ലീ​പ്, എ​ന്‍. മ​ണി​രാ​ജ്, എം.​ജെ. ഷാ​ജു​മോ​ന്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.