വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മൊ​ബൈ​ല്‍ ഫോ​ണ്‍ ന​ല്കു​ന്നെ​ന്ന സ​ന്ദേ​ശം വ്യാ​ജമെന്ന്
Friday, June 18, 2021 12:28 AM IST
കാ​സ​ര്‍​ഗോ​ഡ്: പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് മു​ഖേ​ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മൊ​ബൈ​ല്‍ ഫോ​ണ്‍ ന​ല്‍​കു​ന്നു​ണ്ടെ​ന്ന രീ​തി​യി​ല്‍ സാ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന സ​ന്ദേ​ശ​വും അ​പേ​ക്ഷ​യു​ടെ മാ​തൃ​ക​യും വ്യാ​ജ​മാ​ണെ​ന്ന് ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ര്‍ എ​സ്. മീ​നാ​റാ​ണി അ​റി​യി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഓ​ണ്‍​ലൈ​ന്‍ പ​ഠ​നം ത​ട​സ​പ്പെ​ടാ​തി​രി​ക്കാ​ന്‍ സ​ഹാ​യ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച് വ​രു​ന്നു​ണ്ടെ​ന്നും അ​വ​ര്‍ അ​റി​യി​ച്ചു.

കെ​എ​സ്‌​യു പ​ഠ​ന​ക്കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു

ചി​റ്റാ​രി​ക്ക​ല്‍: കെ​എ​സ്‌​യു ഈ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍ പ​ഠ​ന​ക്കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. ഹൈ​സ്‌​കൂ​ളു​ക​ളി​ലും എ​ല്‍​പി സ്‌​കൂ​ളു​ക​ളി​ലു​മു​ള്‍​പ്പെ​ടെ അ​ര്‍​ഹ​രാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി നൂ​റി​ല്‍​പ്പ​രം കി​റ്റു​ക​ള്‍ സ്‌​കൂ​ള്‍ മേ​ധാ​വി​ക​ള്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും കൈ​മാ​റി.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ല​ന്‍ മാ​ത്യു നേ​തൃ​ത്വം ന​ല്‍​കി. വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് മി​ല​ന്‍ മാ​ര്‍​ട്ടി​ന്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജെ​സ്വി​ന്‍ തോ​മ​സ്, ട്ര​ഷ​റ​ര്‍ ജേ​ക്ക​ബ് ജോ​യി, അ​ശ്വി​ന്‍ കു​മാ​ര്‍, അ​ല​ന്‍ ബേ​ബി, ആ​ല്‍​വി​ന്‍ പ്രി​ന്‍​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.