തീ​വ​ണ്ടി​യി​ല്‍ നി​ന്ന് തെ​റി​ച്ചു​വീ​ണ് യു​വാ​വ് മ​രി​ച്ചു
Thursday, June 17, 2021 9:49 PM IST
കാ​ഞ്ഞ​ങ്ങാ​ട്: തീ​വ​ണ്ടി​യി​ല്‍​നി​ന്നു തെ​റി​ച്ചു​വീ​ണ് പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു. പാ​ല​ക്കാ​ട് ആ​ല​ത്തൂ​ര്‍ ക​ണ്ണ​മ്പ്ര പ​ഞ്ചാ​യ​ത്തി​ല്‍ വ​ട​ക്കും​ചേ​രി​യി​ലെ ജോ​യി ജോ​സ​ഫി​ന്‍റെ മ​ക​ന്‍ ഷി​ജോ ജോ​യി (33) ആ​ണ് മ​രി​ച്ച​ത്. കാ​ഞ്ഞ​ങ്ങാ​ട് ഇ​ഖ്ബാ​ല്‍ സ്‌​കൂ​ള്‍ ഗേ​റ്റി​നു സ​മീ​പ​ത്ത് ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ന​ഴ്‌​സാ​യ ഷി​ജോ നാ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നി​ട​യി​ല്‍ നേ​ത്രാ​വ​തി എ​ക്‌​സ്പ്ര​സി​ന്‍റെ വാ​തി​ല്‍​പ്പ​ടി​യി​ല്‍​നി​ന്നും തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. തീ​വ​ണ്ടി​യി​ല്‍​നി​ന്നും വീ​ഴു​ന്ന​ത് ക​ണ്ട​യു​ട​ന്‍ പ​രി​സ​ര​വാ​സി​ക​ള്‍ ഹോ​സ്ദു​ര്‍​ഗ് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ആം​ബു​ല​ന്‍​സ് എ​ത്തി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും അ​തി​ന​കം മ​രി​ച്ചി​രു​ന്നു. അ​വി​വാ​ഹി​ത​നാ​ണ്.