വാ​യ​നാ​ദി​നം: ജി​ല്ല​യി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ
Thursday, June 17, 2021 1:25 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ വാ​യ​നാ​ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ക്കും. പി.​എ​ൻ. പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ന്‍റെ വാ​യ​നാ​ദി​ന​മാ​യ 19 മു​ത​ൽ ഐ.​വി. ദാ​സ് അ​നു​സ്മ​ര​ണ​ദി​നം വ​രെ പ​ക്ഷാ​ച​ര​ണ​മാ​യാ​ണ് പ​രി​പാ​ടി​ക​ൾ.
വാ​യ​നാ​ദി​നാ​ച​ര​ണം 26 വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന വേ​ള​യി​ൽ ലോ​ക ക്ലാ​സി​ക്കു​ക​ളി​ലെ മ​ഹ​ത്താ​യ 26 കൃ​തി​ക​ളെ 26 വാ​ച​ക​ങ്ങ​ളു​ടെ സം​ക്ഷി​പ്ത രൂ​പ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന മ​ത്സ​ര​മാ​ണ് ഇ​ത്ത​വ​ണ​ത്തെ പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത. പ്രാ​യ​ഭേ​ദ​മി​ല്ലാ​തെ എ​ല്ലാ​വ​ർ​ക്കും ഇ​തി​ൽ പ​ങ്കാ​ളി​ക​ളാ​കാം. ജി​ല്ലാ​ത​ല​ത്തി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നൂം സ്ഥാ​നം നേ​ടു​ന്ന​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്യും. താ​ലൂ​ക്ക് ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​കു​ന്ന​വ​രെ ജി​ല്ലാ​ത​ല​ത്തി​ൽ പ​ങ്കെ​ടു​പ്പി​ക്കും. പ്ര​മു​ഖ എ​ഴു​ത്തു​കാ​ർ അ​ട​ങ്ങി​യ ജൂ​റി​യാ​ണ് വി​ധി​നി​ർ​ണ​യം ന​ട​ത്തു​ക. ഓ​ൺ​ലൈ​നാ​യി​ട്ടാ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ൾ.
ക​ള​ക്ട​ർ ഡി. ​സ​ജി​ത് ബാ​ബു ചെ​യ​ർ​മാ​നാ​യി സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി പി. ​പ്ര​ഭാ​ക​ര​ൻ, ഡി​ഡി​ഇ കെ.​വി. പു​ഷ്പ, പി.​എ​ൻ. പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ൻ ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ.​പി. ജ​യ​രാ​ജ​ൻ, ക​ൺ​വീ​ന​ർ സി. ​സു​കു​മാ​ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. രാ​ഘ​വ​ൻ, ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ശ്രീ​ജ​ൻ പു​ന്നാ​ട്, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ എം. ​മ​ധു​സൂ​ദ​ന​ൻ, ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് ശെ​ൽ​വ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.