മൊ​ബൈ​ൽ ട​വ​റു​ക​ൾ പ​ണി​മു​ട​ക്കി​ൽ; ഒ​പ്പു​ശേ​ഖ​ര​ണ​വു​മാ​യി നാ​ട്ടു​കാ​ർ
Thursday, June 17, 2021 1:25 AM IST
മാ​ലോം: ബി​എ​സ്എ​ൻ​എ​ൽ മൊ​ബൈ​ൽ ട​വ​റു​ക​ൾ പ​ണി​മു​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഒ​പ്പു ശേ​ഖ​ര​ണ​വു​മാ​യി വൈ​റ്റ് ആ​ർ​മി വാ​ട്സ്ആ​പ് കൂ​ട്ടാ​യ്മ. മ​ല​യോ​ര​ത്തെ മൊ​ബൈ​ൽ ട​വ​റു​ക​ൾ നോ​ക്കു​കു​ത്തി​യാ​കു​മ്പോ​ൾ ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ​മ​ട​ക്കം മു​ട​ങ്ങു​ന്ന​ത് പ​തി​വ് കാ​ഴ്ച​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൊ​ന്ന​ക്കാ​ട് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വൈ​റ്റ് ആ​ർ​മി വാ​ട്സ്ആ​പ് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​ർ​ക് പ​രാ​തി അ​യ​ക്കാ​ൻ പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്നും ഒ​പ്പ് ശേ​ഖ​ര​ണം ന​ട​ത്തി​യ​ത്.
മ​ല​യോ​ര​ത്ത് പൊ​തു​വെ ഉ​പ​ഭോ​ക്താ​ക്ക​ൾ കൂ​ടു​ത​ലു​ള്ള ബി​എ​സ്എ​ൻ​എ​ൽ മ​ഴ​ക്കാ​ല​മാ​യ​തോ​ടെ പൂ​ർ​ണ​മാ​യും പ​ണി​മു​ട​ക്കി​ലാ​ണ്. പ​ട്ടി​ക​ജാ​തി വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​​ള്ള ഈ ​മേ​ഖ​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ദു​രി​തം വ​ലു​താ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്.
പ​ഞ്ചാ​യ​ത്തം​ഗം പി.​സി. ര​ഘു​നാ​ഥ​ൻ നേ​തൃ​ത്വം ന​ൽ​കി. ഡാ​ർ​ലി​ൻ ജോ​ർ​ജ് ക​ട​വ​ൻ, ര​തീ​ഷ്, ഷി​ജോ, സു​രേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.