കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണ​ത്തി​ന് തു​ട​ക്കം: "ഇ​നി​യൊ​രു ത​രം​ഗം വേ​ണ്ട'
Wednesday, June 16, 2021 12:59 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യെ കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​ത്തി​ല്‍​നി​ന്ന് ര​ക്ഷി​ക്കാ​ന്‍ "ഇ​നി​യൊ​രു ത​രം​ഗം വേ​ണ്ട' ബോ​ധ​വ​ത്ക​ര​ണ കാ​ന്പ​യി​ന് തു​ട​ക്ക​മാ​യി. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജി​ല്ലാ​ത​ല ഐ​ഇ​സി കോ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത് ബാ​ബു ടാ​ഗ് ലൈ​ന്‍ പ്ര​ഖ്യാ​പി​ച്ച​ത്. ഒ​ന്നും ര​ണ്ടും ത​രം​ഗ​ങ്ങ​ളി​ല്‍​നി​ന്ന് പ്ര​തി​സ​ന്ധി അ​തി​ജീ​വി​ച്ച സ​മൂ​ഹം ഇ​നി​യൊ​രു ത​രം​ഗം വ​രാ​തി​രി​ക്കാ​ന്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് യോ​ഗം നി​ര്‍​ദേ​ശി​ച്ചു. ശാ​സ്ത്രീ​യ​മാ​യി പ്ര​തി​രോ​ധ മാ​ര്‍​ഗ​ങ്ങ​ളാ​യ മാ​സ്‌​ക് ധ​രി​ക്കു​ന്ന​തി​നും ആ​ളു​ക​ളു​മാ​യി ര​ണ്ടു മീ​റ്റ​ര്‍ അ​ക​ലം പാ​ലി​ക്കു​ന്ന​തി​നും സോ​പ്പോ സാ​നി​റ്റൈ​സ​റോ ഇ​ട​ക്കി​ടെ ഉ​പ​യോ​ഗി​ക്കു​ന്ന​തും ഉ​ള്‍​പ്പ​ടെ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ര​ണം. കോ​വി​ഡ് നി​യ​ന്ത്ര​ണ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം. ഇ​നി​യൊ​രു ത​രം​ഗം വ​രാ​തി​രി​ക്കാ​ന്‍ എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണം.
വി​ദ്യാ​ല​യ വ​ര്‍​ഷം ആ​രം​ഭി​ച്ചെ​ങ്കി​ലും മാ​ഷ് പ​ദ്ധ​തി കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തു​ട​രു​മെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. പ​ദ്ധ​തി തു​ട​രാ​ന്‍ ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. മ​ഞ്ചേ​ശ്വ​രം, കാ​സ​ര്‍​ഗോ​ഡ് താ​ലൂ​ക്കു​ക​ളി​ല്‍ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ കോ​ള​നി​ക​ളി​ല്‍ കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കാ​ന്‍ തു​ളു ഭാ​ഷ​യി​ല്‍ പ്ര​ത്യേ​ക ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ക്കും. ഇ​തി​നാ​യി കേ​ര​ള​തു​ളു അ​ക്കാ​ദ​മി, ആ​രോ​ഗ്യ വ​കു​പ്പ് മാ​സ് മീ​ഡി​യ വി​ഭാ​ഗം, ജി​ല്ലാ പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന ഓ​ഫീ​സ​ര്‍, ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ര്‍ തു​ട​ങ്ങി​യ​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. കോ​വി​ഡ് വാ​ക്‌​സി​ന്‍ സു​ര​ക്ഷി​ത​മാ​ണെ​ന്ന പ്ര​ച​ര​ണം ശ​ക്ത​മാ​ക്കും.
കൊ​റോ​ണ കോ​ര്‍ ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​വു​മാ​യി എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചു. ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഒ​ഫീ​സ​ര്‍ എം. ​മ​ധു​സൂ​ദ​ന​ന്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. എ​ഡി​എം അ​തു​ല്‍ സ്വാ​മി​നാ​ഥ് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ കെ.​വി. പു​ഷ്പ, ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ര്‍ എ​സ്. മീ​നാ​റാ​ണി, ജി​ല്ലാ പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന ഓ​ഫീ​സ​ര്‍ സാ​ജു, ഡെ​പ്യൂ​ട്ടി മാ​സ് മീ​ഡി​യ ഓ​ഫീ​സ​ര്‍ എ​സ്. സ​യ​ന, മാ​ഷ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ പി. ​ദി​ലീ​പ്കു​മാ​ര്‍, തു​ളു അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ ഉ​മേ​ഷ് സാ​ലി​യ​ന്‍, ശു​ചി​ത്വ​മി​ഷ​ന്‍ അ​സി. കോ​ര്‍​ഡി​നേ​റ്റ​ര്‍ പ്രേ​മ​രാ​ജ​ന്‍, കെ​എ​സ്എ​സ്എം ജി​ല്ലാ കോ​ര്‍​ഡി​നേ​റ്റ​ര്‍ ജി​ഷോ ജ​യിം​സ്, ഐ​പി​ആ​ര്‍​ഡി അ​സി. എ​ഡി​റ്റ​ര്‍ പി.​പി. വി​നീ​ഷ്, ഐ​സി​ഡി എ​സ്‌ ഹെ​ഡ് അ​ക്കൗ​ണ്ട​ന്‍റ് ര​ജീ​ഷ് കൃ​ഷ്ണ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.