പ​ഠ​നോ​പ​ക​ര​ണ ച​ല​ഞ്ചി​ല്‍ സ​ബ് ക​ള​ക്ട​റും
Wednesday, June 16, 2021 12:59 AM IST
ചെ​റു​പു​ഴ: ചെ​റു​പു​ഴ ജെ​എം യു​പി സ്‌​കൂ​ളി​ല്‍ ആ​രം​ഭി​ച്ച പ​ഠ​നോ​പ​ക​ര​ണ ച​ല​ഞ്ച് ചെ​റു​പു​ഴ സ്വ​ദേ​ശി​യാ​യ സ​ബ് ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ മോ​ഹ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഠ​ന സ​ഹാ​യ സ​മി​തി ചെ​യ​ര്‍​മാ​നും ചെ​റു​പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​നു​മാ​യ എം. ​ബാ​ല​കൃ​ഷ്ണ​ന് മൊ​ബൈ​ല്‍ ഫോ​ണ്‍ കൈ​മാ​റി​യാ​ണ് സ്‌​കൂ​ള്‍ ഏ​റ്റെ​ടു​ത്ത ച​ല​ഞ്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. തു​ട​ര്‍​ന്ന് സ്‌​കൂ​ള്‍ സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്റ് കെ. ​സ​ത്യ​വ​തി​ക്ക് ചെ​യ​ര്‍​മാ​ന്‍ ഫോ​ണ്‍ കൈ​മാ​റി.
സാ​മൂ​ഹ്യ​മാ​യും സാ​മ്പ​ത്തി​ക​മാ​യും ഏ​റെ പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന നി​ര​വ​ധി കു​ട്ടി​ക​ള്‍ പ​ഠി​ക്കു​ന്ന സ്‌​കൂ​ളി​ലെ കു​റേ​യ​ധി​കം കു​ട്ടി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​നാ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ കു​റ​വാ​ണെ​ന്ന് ക​ണ്ട​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് പ​ഠ​ന സ​ഹാ​യ സ​മി​തി രൂ​പീ​ക​രി​ച്ച​ത്.
കു​ട്ടി​ക​ള്‍​ക്ക് വേ​ണ്ടി സ​ഹാ​യ​ത്തി​നാ​യി പ​ഠ​നോ​പ​ക​ര​ണ ച​ല​ഞ്ച് പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. ഈ ​വി​വ​ര​മ​റി​ഞ്ഞ സ​ബ് ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ മോ​ഹ​നും കു​ട്ടി​ക​ള്‍​ക്ക് സ​ഹാ​യം ന​ല്‍​കു​ക​യാ​യി​രു​ന്നു.
ച​ങ്ങി​ല്‍ മാ​നേ​ജ​ര്‍ ഇ​ന്‍ ചാ​ര്‍​ജ് കെ.​കെ. വേ​ണു​ഗോ​പാ​ല്‍, നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ കെ. ​സ​തീ​ഷ്, സ​മി​തി​യി​ലെ അ​ധ്യാ​പ​ക പ്ര​തി​നി​ധി റോ​ബി​ന്‍ വ​ര്‍​ഗീ​സ്, സ്‌​കൂ​ള്‍ ഓ​ഫീ​സ് സ്റ്റാ​ഫ് ടി.​പി. രാ​മ​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.