ത​ടി​യ​ൻ​വ​ള​പ്പ് പാ​ലം ഉ​ദ്ഘാ​ട​ന സ​ജ്ജ​ം
Wednesday, June 16, 2021 12:57 AM IST
കാ​ഞ്ഞി​ര​ടു​ക്കം: കാ​സ​ർ​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ൽ എ​രു​മ​ക്കു​ളം-​താ​ന്നി​യ​ടി റോ​ഡി​ലെ ത​ടി​യ​ൻ​വ​ള​പ്പ് പു​ഴ​യ്ക്ക് കു​റു​കെ ത​ടി​യ​ൻ​വ​ള​പ്പ് പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. കോ​ടോം-​ബേ​ളൂ​ർ, പു​ല്ലൂ​ർ-​പെ​രി​യ പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ ചെ​ല​വ് 2.75 കോ​ടി രൂ​പ​യാ​ണ്.
എ​രു​മ​ക്കു​ളം-​താ​ന്നി​യ​ടി റോ​ഡി​ൽ മു​ന്പ് ഉ​ണ്ടാ​യി​രു​ന്ന ഉ​പ​യോ​ഗ​ശൂ​ന്യ​വും അ​പ​ക​ടാ​വ​സ്ഥ​യി​ലു​മാ​യി​രു​ന്ന വീ​തി കു​റ​ഞ്ഞ വി​സി​ബി കം ​ബ്രി​ഡ്ജി​ന്‍റെ സ്ഥാ​ന​ത്ത് ഒ​രു പാ​ലം നി​ർ​മി​ക്കു​ക​യെ​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ൾ വ​ള​രെ നാ​ളു​ക​ളാ​യി ആ​വ​ശ്യ​പ്പെ​ട്ടു​വ​രു​ക​യാ​യി​രു​ന്നു. ഓ​പ്പ​ണ്‍ ഫൗ​ണ്ടേ​ഷ​നോ​ടു​കൂ​ടി നി​ർ​മി​ച്ച പ്ര​സ്തു​ത പാ​ല​ത്തി​ന് 21.56 നീ​ള​മു​ള​ള ഒ​റ്റ സ്പാ​നാ​ണു​ള്ള​ത്. 7.5 മീ​റ്റ​ർ വീ​തി​യു​ള്ള കാ​ര്യേ​ജ് വേ​യും ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി 1.5 മീ​റ്റ​ർ വീ​തി​യോ​ടു​കൂ​ടി​യ ന​ട​പ്പാ​ത​ക​ളും പാ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ടി ​ബീം സ്ലാ​ബ് മാ​തൃ​ക​യി​ലു​ള്ള പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തോ​ടൊ​പ്പം ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി അ​നു​ബ​ന്ധ റോ​ഡും സം​ര​ക്ഷ​ണ​ഭി​ത്തി​ക​ളും നി​ർ​മി​ച്ചി​ട്ടു​ണ്ട്.
പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പാ​ല​ങ്ങ​ൾ വി​ഭാ​ഗം എ​ക്സി. എ​ൻ​ജി​നി​യ​റാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഈ ​പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും ക​ർ​ഷ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വ​ള​രെ​യ​ധി​കം ഉ​പ​യോ​ഗ​പ്ര​ദ​മാ​കു​മെ​ന്നും പാ​ലം നി​ർ​മാ​ണ​ത്തി​ലൂ​ടെ കാ​ർ​ഷി​ക-​വ്യാ​വ​സാ​യി​ക മേ​ഖ​ല​ക​ൾ​ക്ക് മു​ത​ൽ കൂ​ട്ടാ​വു​ക​യും അ​തു​വ​ഴി ജി​ല്ല​യു​ടെ വി​ക​സ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​വു​ക​യും ചെ​യ്യു​മെ​ന്ന് ക​ള​ക്ട​ർ ഡി. ​സ​ജി​ത് ബാ​ബു അ​റി​യി​ച്ചു. പാ​ല​ത്തി​ന്‍റെ ശേ​ഷി​ക്കു​ന്ന മി​നു​ക്ക് പ​ണി​ക​ൾ എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്കി ഉ​ദ്ഘാ​ട​ന സ​ജ്ജ​മാ​കു​മെ​ന്ന് കാ​സ​ർ​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ് സ്പെ​ഷ​ൽ ഓ​ഫീ​സ​ർ ഇ.​പി. രാ​ജ​മോ​ഹ​ൻ അ​റി​യി​ച്ചു.