പു​തി​യ വൈ​ദ്യു​തി സെ​ക്ഷ​ന്‍ ഓ​ഫീ​സ് അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്ന് മ​ന്ത്രി
Wednesday, June 16, 2021 12:57 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ പു​തി​യ വൈ​ദ്യു​തി സെ​ക്ഷ​ന്‍ ഓ​ഫീ​സ് അ​നു​വ​ദി​ക്കാ​ന്‍ നി​ര്‍​വാ​ഹ​മി​ല്ലെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി. എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ നി​യ​മ​സ​ഭ​യി​ല്‍ ന​ല്‍​കി​യ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
ചെ​ർ​ക്ക​ള, നീ​ലേ​ശ്വ​രം സെ​ക്ഷ​നു​ക​ൾ​ക്ക് കീ​ഴി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം ഉ​പ​ഭോ​ക്താ​ക്ക​ളു​ള്ള​ത്. പു​തു​താ​യി ഓ​ഫീ​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് അ​ധി​ക​മാ​യി മാ​ന​വ​ശേ​ഷി ആ​വ​ശ്യ​മാ​യി വ​രു​മെ​ന്നും ത​സ്തി​ക​ക​ള്‍ രൂ​പീ​ക​രി​ക​രി​ക്കു​ന്ന​തി​ന് ത​ട​സ​ങ്ങ​ളു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. അ​തു​കൊ​ണ്ട് ജി​ല്ല​യി​ല്‍ പു​തി​യ സെ​ക്ഷ​ന്‍ ഓ​ഫീ​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കു​ന്നു.
എ​ന്നാ​ല്‍ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ണ്ണം, വൈ​ദ്യു​തി ലൈ​നു​ക​ളു​ടെ നീ​ളം, ട്രാ​ന്‍​സ്ഫോ​മ​റു​ക​ളു​ടെ എ​ണ്ണം, പ്ര​വ​ര്‍​ത്ത​ന മേ​ഖ​ല​യു​ടെ വി​സ്തീ​ര്‍​ണം എ​ന്നി​വ പ​രി​ശോ​ധി​ച്ച്‌ ഏ​ക​ദേ​ശം തു​ല്യ​ത വ​രു​ത്തി സെ​ക്ഷ​ന്‍ ഓ​ഫീ​സു​ക​ളെ പു​ന​ര്‍ നി​ര്‍​ണ​യി​ക്കു​ന്ന​തി​നും സെ​ക്ഷ​ന്‍ ഓ​ഫീ​സു​ക​ളെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നു​മാ​യി പ്ര​വ​ര്‍​ത്തി​ക​ള്‍ ന​ട​ന്നു​വ​രു​ന്നു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സെ​ക്ഷ​ന്‍ ഓ​ഫീ​സു​ക​ളു​ടെ മെ​യി​ന്‍റ​ന​ന്‍​സ് വി​ഭാ​ഗ​ത്തെ കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തി കാ​ര്യ​ക്ഷ​മ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വ​ഴി ത​ട​സ​ങ്ങ​ള്‍ കു​റ​യ്ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ​പു​രം ഇ​ല​ക്‌​ട്രി​ക്ക​ല്‍ സെ​ക്ഷ​ന് കീ​ഴി​ലു​ള്ള പ​ര​പ്പ​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ഒ​രു ബ്രേ​ക്ഡൗ​ണ്‍ യൂ​ണി​റ്റ് അ​നു​വ​ദി​ച്ചു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
സെ​ക്ഷ​നു​ക​ളും ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണ​വും: കാ​സ​ര്‍​ഗോ​ഡ്-24,089, നെ​ല്ലി​ക്കു​ന്ന്-26,639, കു​ന്പ​ള- 16,951, ഉ​പ്പ​ള-23,097, മ​ഞ്ചേ​ശ്വ​രം-20,342, വോ​ര്‍​ക്കാ​ടി-16,464, പൈ​വ​ളി​ഗെ-13,126, ചെ​ര്‍​ക്ക​ള-29,128, മു​ള്ളേ​രി​യ-20,956, ഉ​ദു​മ-23,550, കു​റ്റി​ക്കോ​ല്‍-20,788, ച​ട്ട​ഞ്ചാ​ല്‍-16,522, പെ​ര്‍​ള-12,003, സീ​താം​ഗോ​ളി-15,460, കാ​ഞ്ഞ​ങ്ങാ​ട്-18,370, ബ​ളാം​തോ​ട്-11,584, ഭീ​മ​ന​ടി-18,642, ചി​ത്താ​രി-22,253, ചോ​യ്യ​ങ്കോ​ട്-13,278, ക​യ്യൂ​ര്‍-11,833, മാ​വു​ങ്കാ​ല്‍-26,443, ന​ല്ലോ​ന്പു​ഴ-11,649, നീ​ലേ​ശ്വ​രം-27,577, പ​ട​ന്ന​ക്കാ​ട്-12,434, പ​ട​ന്ന-10,013, പെ​രി​യ ബ​സാ​ര്‍-17,045, പി​ലി​ക്കോ​ട്-22,270, രാ​ജ​പു​രം-20,308, തൃ​ക്ക​രി​പ്പൂ​ര്‍-19,023, ബ​ദി​യ​ടു​ക്ക-22,248.