കാ​റി​ൽ ക​ട​ത്തി​യ 121 ലി​റ്റ​ർ മ​ദ്യം പി​ടി​കൂ​ടി
Wednesday, June 16, 2021 12:57 AM IST
ബേ​ക്ക​ൽ: ബേ​ക്ക​ൽ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വീ​ണ്ടും മ​ദ്യ​വേ​ട്ട. വ്യാ​ജ ന​മ്പ​ർ പ്ലേ​റ്റ് ഘ​ടി​പ്പി​ച്ച കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 121 ലി​റ്റ​ർ മ​ദ്യം പി​ടി​കൂ​ടി.
180 മി​ല്ലി​യു​ടെ 240 കു​പ്പി മ​ദ്യ​വും 180 മി​ല്ലി​യു​ടെ 432 പാ​ക്ക​റ്റ് ക​ർ​ണാ​ട​ക നി​ർ​മി​ത​മാ​യ മ​ദ്യ​വു​മാ​ണ് പൂ​ച്ച​ക്കാ​ട് അ​ര​യാ​ൽ ത​റ​ക്കാ​ലി​ൽ​നി​ന്ന് ഇ​ൻ​സ്പെ​ക്ട​ർ ടി.​വി. പ്ര​തീ​ഷ് നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ൾ വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ര​ക്ഷ​പ്പെ​ട്ടു.​
പ​രി​ശോ​ധ​നാ സം​ഘ​ത്തി​ൽ എ​സ്ഐ സെ​ബാ​സ്റ്റ്യ​ൻ, ഡ്രൈ​വ​ർ കു​ഞ്ഞി​കൃ​ഷ്ണ​ൻ, മി​ഥു​ൻ എ​ന്നി​രും ഉ​ണ്ടാ​യി​രു​ന്നു.