വ​യോ​ധി​ക​രാ​യ ദ​മ്പ​തി​ക​ളു​ടെ വീ​ടി​ന് മു​ക​ളി​ല്‍ മ​രം​വീ​ണു
Tuesday, June 15, 2021 12:32 AM IST
ഭീ​മ​ന​ടി: വ​യോ​ധി​ക​രാ​യ ദ​മ്പ​തി​ക​ള്‍ താ​മ​സി​ക്കു​ന്ന വീ​ടി​ന് മു​ക​ളി​ല്‍ മ​രം​വീ​ണ് വീ​ടി​ന്‍റെ ഒ​രു ഭാ​ഗം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. ഏ​ച്ചി​പൊ​യി​ലി​ലെ ന​ട​പ്പു​ര​ക്ക​ല്‍ ഗോ​പാ​ല​ന്‍റെ വീ​ടാ​ണ് ത​ക​ര്‍​ന്ന​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.
ഗോ​പാ​ല​ന്‍ അ​സു​ഖ​ബാ​ധി​ത​നാ​യി കി​ട​പ്പി​ലാ​ണ്. ഭാ​ര്യ ഭാ​ര​തി​യും വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ള്‍​മൂ​ലം തീ​ര്‍​ത്തും അ​വ​ശ​യാ​ണ്. വീ​ടു​കൂ​ടി ത​ക​ര്‍​ന്ന​തോ​ടെ ഇ​വ​ര്‍ പൂ​ര്‍​ണ​മാ​യും നി​സ​ഹാ​യാ​വ​സ്ഥ​യി​ലാ​യി. ഇ​വ​ര്‍​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യ​മെ​ത്തി​ക്കാ​ന്‍ ഇ​നി അ​ധി​കൃ​ത​രു​ടെ ക​നി​വ് കൂ​ടി​യേ തീ​രൂ.

ഓ​ട്ടോ​യി​ല്‍ ക​ട​ത്തി​യ
90 ലി​റ്റ​ര്‍ മ​ദ്യം പി​ടി​കൂ​ടി;
ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍

ബേ​ക്ക​ല്‍: ഓ​ട്ടോ​യി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന 90 ലി​റ്റ​ര്‍ മ​ദ്യ​വു​മാ​യി ര​ണ്ടു​പേ​രെ ബേ​ക്ക​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ഉ​ദു​മ അ​ര​മ​ങ്ങാ​ന​ത്തെ പ​ത്ര​വ​ള​പ്പി​ല്‍ ബി.​കെ. ഉ​സ്മാ​ന്‍ (36), കാ​സ​ര്‍​ഗോ​ഡ് പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ന​വീ​ന്‍ കു​മാ​ര്‍ (31) എ​ന്നി​വ​രെ​യാ​ണ് ബേ​ക്ക​ല്‍ സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടി.​വി. പ്ര​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്.
ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. 180 മി​ല്ലി​യു​ടെ 180 കു​പ്പി​ക​ളും 90 മി​ല്ലി​യു​ടെ 650 കു​പ്പി​ക​ളു​മാ​ണ് ഓ​ട്ടോ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. എ​സ്‌​ഐ സാ​ജു തോ​മ​സ്, സി​പി​ഒ ബി​ജു എ​ന്നി​വ​രും പ​രി​ശോ​ധ​നാ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.