ഇ-​സ​ഞ്ജീ​വ​നി ടെ​ലി മെ​ഡി​സി​ന്‍ സം​വി​ധാ​നം കൂ​ടു​ത​ല്‍ വ്യാ​പ​ക​മാ​കു​ന്നു
Tuesday, June 15, 2021 12:31 AM IST
കാ​സ​ര്‍​ഗോ​ഡ്: സ​ര്‍​ക്കാ​രി​ന്‍റെ ടെ​ലി മെ​ഡി​സി​ന്‍ സം​വി​ധാ​ന​മാ​യ ഇ-​സ​ഞ്ജീ​വ​നി പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചി​ട്ട് ഒ​രു​വ​ര്‍​ഷം തി​ക​യു​ന്നു. ജ​ന​റ​ല്‍ ഒ​പി​യും കോ​വി​ഡ് ഒ​പി​യും കൂ​ടാ​തെ വി​വി​ധ​ത​രം സ്‌​പെ​ഷാ​ലി​റ്റി, സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി ഒ​പി സേ​വ​ന​ങ്ങ​ളും ഇ​പ്പോ​ള്‍ ഇ-​സ​ഞ്ജീ​വ​നി​യി​ല്‍ ല​ഭ്യ​മാ​ണ്. സ്‌​പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ 2423 ഡോ​ക്ട​ര്‍​മാ​രാ​ണ് ഇ​പ്പോ​ള്‍ സേ​വ​നം ന​ല്‍​കു​ന്ന​ത്. സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ പ്ര​തി​ദി​നം ശ​രാ​ശ​രി 1500 മു​ത​ല്‍ 2000 ആ​ളു​ക​ള്‍ ഈ ​സം​വി​ധാ​ന​ത്തി​ന്‍റെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു.
ആ​ശു​പ​ത്രി സ​ന്ദ​ര്‍​ശ​നം ഒ​ഴി​വാ​ക്കി രോ​ഗി​ക്ക് ഓ​ണ്‍​ലൈ​ന്‍ വ​ഴി സൗ​ക​ര്യ​മു​ള്ള സ്ഥ​ല​ത്തി​രു​ന്ന് ചി​കി​ത്സ തേ​ടാ​മെ​ന്ന​താ​ണ് ഇ-​സ​ഞ്ജീ​വ​നി​യു​ടെ പ്ര​ത്യേ​ക​ത. ചി​കി​ത്സ പൂ​ര്‍​ണ​മാ​യും സൗ​ജ​ന്യ​മാ​ണ്. ഈ ​പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ ഡോ​ക്ട​ര്‍​മാ​ര്‍ ന​ല്‍​കു​ന്ന കു​റി​പ്പ​ടി​ക​ള്‍ തൊ​ട്ട​ടു​ത്ത സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ കാ​ണി​ച്ചാ​ല്‍ മ​രു​ന്നു​ക​ള്‍ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. കു​റി​പ്പ​ടി പ്ര​കാ​രം ആ​ശു​പ​ത്രി​യി​ല്‍ ല​ഭ്യ​മാ​യ പ​രി​ശോ​ധ​ന​ക​ളും അ​ത​ത് ആ​ശു​പ​ത്രി നി​ര​ക്കി​ല്‍ ചെ​യ്യാം.
ആ​രോ​ഗ്യ വ​കു​പ്പി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​ര്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന സ്‌​പെ​ഷാ​ലി​റ്റി ഒ​പി​ക​ളും ആ​രം​ഭി​ച്ചി​ട്ടു​മു​ണ്ട്. സൈ​ക്യാ​ട്രി, ശി​ശു​രോ​ഗ​വി​ഭാ​ഗം, ഹൃ​ദ്രോ​ഗ​വി​ഭാ​ഗം, ഗൈ​ന​ക്കോ​ള​ജി, കൗ​ണ്‍​സ​ലിം​ഗ് തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ന​ല്‍​കു​ന്ന​ത്. ഇ-​സ​ഞ്ജീ​വ​നി സേ​വ​ന​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​തി​നാ​യി https: //esanjeevaniopd.in/ എ​ന്ന വെ​ബ്സൈ​റ്റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ടോ​ക്ക​ണ്‍ ന​മ്പ​ര്‍ എ​ടു​ക്കു​ക. മൊ​ബൈ​ലി​ലേ​ക്ക് എ​സ്എം​എ​സ് വ​ന്ന​തി​നു ശേ​ഷം https://esanjeevaniopd.in/ ലേ​ക്ക് ലോ​ഗ് ഇ​ന്‍ ചെ​യ്യു​ക. ക്യു ​വ​ഴി പ​രി​ശോ​ധ​നാ മു​റി​യി​ല്‍ പ്ര​വേ​ശി​ച്ച് കാ​ള്‍ നൗ ​ക്ലി​ക്ക് ചെ​യ്താ​ല്‍ വീ​ഡി​യോ​കോ​ള്‍ വ​ഴി ഡോ​ക്ട​റു​ടെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​കാം. തു​ട​ര്‍​ന്ന് മ​രു​ന്നു​ക​ളു​ടെ കു​റി​പ്പ​ടി​ക​ള്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് ഉ​പ​യോ​ഗി​ക്കാം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ https://arogyakeralam.gov.in/e-sanjeev ini/ യി​ല്‍ ല​ഭ്യ​മാ​ണ്.