പ്രധാനമന്ത്രിക്ക് ക​ത്തു​ക​ൾ അ‍​യ​ച്ച് കെ​എ​സ്‌​യു പ്ര​തി​ഷേ​ധം
Tuesday, June 15, 2021 12:31 AM IST
മാ​ലോം: ഇ​ന്ധ​ന വി​ല വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ​എ​സ്‌​യു മാ​ലോ​ത്ത് ക​സ​ബ പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്ക് 100 ക​ത്തു​ക​ൾ അ​യ​ച്ചു. വ​ള്ളി​ക്ക​ട​വി​ൽ കൂ​ട്ടാ​യ്മ അം​ഗ​വും ഐ​എ​ൻ​എ ദേ​ശീ​യ സെ​ക്ര​ട്ട​റി​യു​മാ​യ ഡാ​ർ​ലി​ൻ ജോ​ർ​ജ് ക​ട​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ത്തു​ക​ൾ അ​യ​ച്ചു.
കൊ​ന്ന​ക്കാ​ട് പോ​സ്റ്റ്‌ ഓ​ഫീ​സി​ൽ ക​ത്തു​ക​ൾ അ​യ​ക്കാ​ൻ പ​ഞ്ചാ​യ​ത്തം​ഗ​വും കൂ​ട്ടാ​യ്മ അം​ഗ​വു​മാ​യ പി.​സി. ര​ഘു​നാ​ഥ​ൻ നേ​തൃ​ത്വം ന​ൽ​കി.
മാ​ലോ​ത്ത് ഷി​ന്‍റോ നീ​ർ​വേ​ലി​യും, പ​റ​മ്പ​യി​ൽ പ്രി​ൻ​സ് കാ​ഞ്ഞ​മ​ല​യും, ചു​ള്ളി​യി​ൽ കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ബാ​ല​ച​ന്ദ്ര​നും, പ്ലാ​ച്ചി​ക്ക​ര​യി​ൽ നി​പു​ൺ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജോ​മോ​ൻ, അ​മ​ൽ പാ​റ​ത്താ​ൽ, ഷി​ജോ തെ​ങ്ങും തോ​ട്ടം, സു​ബി​ത് ചെ​മ്പ​ക​ശേ​രി, പ്രി​ൻ​സ് കാ​ഞ്ഞ​മ​ല, ബി​ജു ചു​ണ്ട​ക്കാ​ട്ട് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.